കോട്ടയത്ത് യുവാവ് കുത്തേറ്റു മരിച്ചു

news image
Aug 30, 2023, 5:12 am GMT+0000 payyolionline.in

കോട്ടയം> കോട്ടയം നീണ്ടൂര്‍ ഓണംതുരുത്തില്‍ യുവാവ് കുത്തേറ്റ് മരിച്ചു. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് (23) കൊല്ലപ്പെട്ടത്. അശ്വിനൊപ്പമുണ്ടായിരുന്ന അനന്തുവിനു സംഘട്ടനത്തിൽ പരുക്കേറ്റു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം.

മദ്യപാനത്തെ തുടർന്ന് സുഹൃത്തുക്കള്‍ക്കിടയിലുണ്ടായ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. സംഘർഷത്തിൽ മറ്റൊരു യുവാവിനും കുത്തേറ്റു. പരുക്കേറ്റ യുവാവ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe