കോഴിക്കോട് ജില്ലയിൽ പ്രവർത്തനം വിപുലീകരിച്ച് ലുലു ഗ്രൂപ്പ്. നഗരത്തിൽ ഫോക്കസ് മാളിൽ പുതിയ ലുലു ഡെയിലി മാൾ പ്രവർത്തനം ആരംഭിച്ചു. കോഴിക്കോട് മേയർ ഒ സദാശിവനാണ് മാൾ തുറന്നത്. 15,000 ചതുരശ്രയടി വിസ്തീർണത്തിൽ ഒരുക്കിയ ലുലു ഡെയിലി, കേരളത്തിലെ ലുലുവിൻ്റെ പത്താമത്തെയും ഇന്ത്യയിലെ പത്തൊൻപതാമത്തെയും സ്റ്റോറാണ്. ലുലു ശൃംഖല കേരളത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സ്റ്റോർ തുറന്നത്. മാങ്കാവിലെ ലുലു ഹൈപ്പർ മാർക്കറ്റിന് ലഭിച്ച മികച്ച സ്വീകാര്യതക്ക് പിന്നാലെയാണ് കോഴിക്കോട് നഗരത്തിൽ ലുലുവിൻ്റെ പ്രവർത്തന വിപുലീകരണം. പഴം- പച്ചക്കറികൾ, മത്സ്യ- മാംസ ഉൽപന്നങ്ങൾ, ബേക്കറി വിഭവങ്ങൾ എന്നിവക്ക് പുറമെ ഗ്രോസറി ശ്രേണിയും ഇവിടെ ലഭ്യമാണ്.
കോഴിക്കോട്ട് ലുലു ഗ്രൂപ്പിന്റെ പുതിയ കാൽവെയ്പ്പ്; ഫോക്കസ് മാളിൽ ലുലു ഡെയിലി ആരംഭിച്ചു
Jun 6, 2026, 9:58 am GMT+0000
payyolionline.in
അമ്മയ്ക്കൊപ്പം സ്കൂട്ടറിൽ പോവുകയായിരുന്ന 9-ാം ക്ലാസുകാരൻ ടിപ്പർ ലോറിയിടിച്ച് ..
പള്ളിക്കര തില്ലേരി രാധ അന്തരിച്ചു
