കോ​ഴി​ക്കോ​ട് എ​ര​ഞ്ഞി​പ്പാ​ലം വിദ്യാർഥിനിയോട് ലൈംഗിക അതിക്രമം; ഫിസിയോ തെറപ്പിസ്റ്റ് റിമാൻഡിൽ

news image
Jun 9, 2025, 6:22 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്: ചി​കി​ത്സ​ക്കെ​ത്തി​യ വി​ദ്യാ​ർ​ഥി​നി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ൽ ഫി​സി​യോ തെ​റ​പ്പി​സ്റ്റ് അ​റ​സ്റ്റി​ൽ. എ​ര​ഞ്ഞി​പ്പാ​ലം ജ​വ​ഹ​ർ ന​ഗ​റി​ലു​ള്ള മെ​ഡി.​സി​റ്റി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ചു​വെ​ന്ന കേ​സി​ൽ ഫി​സി​യോ തെ​റ​പ്പി​സ്റ്റ് ഇ​ടു​ക്കി മേ​രി​ഗി​രി സ്വ​ദേ​ശി ഷി​ന്റോ തോ​മ​സി​നെ (42) ന​ട​ക്കാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം. ഷോ​ൾ​ഡ​റി​ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​ക്കെ​ത്തി​യ​താ​യി​രു​ന്നു പ​രാ​തി​ക്കാ​രി. വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ ന​ട​ക്കാ​വ് പൊ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ എ​ര​ഞ്ഞി​പ്പാ​ല​ത്ത് വെ​ച്ചാ​ണ് പ്ര​തി അ​റ​സ്റ്റി​ലാ​യ​ത്. ന​ട​ക്കാ​വ് പൊ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജാ​ക്സ​ൻ ജോ​യ്, എ.​എ​സ്.​ഐ ശ്രീ​ശാ​ന്ത്, സി.​പി.​ഒ അ​ശ്വ​തി എ​ന്നി​വ​ർ ചേ​ർ​ന്ന് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe