കോഴിക്കോട്: സംവിധായകൻ വി.എം. വിനു കോഴിക്കോട് കോർപ്പറേഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കും. കല്ലായി ഡിവിഷനിലാണ് വി.എം. വിനു സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. കോഴിക്കോട് കോൺഗ്രസ് ഓഫീസിൽ നടന്ന സീറ്റ് ചർച്ചയിലാണ് അന്തിമ തീരുമാനം ഉണ്ടായത്.
കോഴിക്കോട് കോർപ്പറേഷനിൽ മൊത്തം 49 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുന്നത്. അതിൽ തന്നെ 22 സീറ്റുകളിലെ സ്ഥാനാർത്ഥികളെ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.
ബാക്കി 27 സ്ഥാനാർത്ഥികളെയായിരുന്നു പ്രഖ്യാപിക്കാൻ ഉണ്ടായിരുന്നത്. അതിൽ ഒന്നായിരുന്നു കല്ലായി ഡിവിഷൻ. അതുപോലെ KPCC ജനറൽ സെക്രട്ടറി പി.എം നിയാസ് പറോപ്പടി വാർഡിൽ നിന്നും മത്സരിക്കും.
