കോഴിക്കോട്: കോഴിക്കോട് ചെറുവണ്ണൂരിൽ ട്രെയിൻ തട്ടി യുവതി മരിച്ചു. ഫറോക്ക് മണ്ണൂർ വളവിൽ താമസിക്കുന്ന ഫാറൂഖ് കോളേജ് കൊടക്കല്ലുപറമ്പ് സ്വദേശിനി ശിവാനി (24) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടോടെയായിരുന്നു അപകടം.
ചെറുവണ്ണൂർ ബി.സി റോഡ് കമാനപ്പാലത്തിന് സമീപം പാളത്തിലാണ് യുവതിയെ ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ശിവാനിയും കുടുംബവും ഫറോക്ക് മണ്ണൂർ വളവിലാണ് താമസം.
യുവതിയുടേത് ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ഫറോക്ക് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
