
കോഴിക്കോട്: ‘ലഹരിക്കെതിരെ ഞങ്ങളും’ എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ഒ കെ സുരേഷ്  രചനയും സംവിധാനവും നിർമ്മാണവും നിർവഹിച്ച ‘നേര്’ എന്ന ലഹരി വിരുദ്ധ വിഷ്വൽ ആൽബം പ്രകാശനം ചെയ്തു.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി കെ.ഇ. ബൈജു ഐപിഎസ് പ്രകാശന കർമ്മം നിർവഹിച്ചു. കൊയിലാണ്ടി ഗവൺമെന്റ് ഐടിഐ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്യാമ്പസ് ഹാളിൽ നടന്ന ചടങ്ങിൽ ഐപി എസ് എച്ച് ഒ ശ്രീലാൽ ചന്ദ്രശേഖരൻ അധ്യക്ഷം വഹിച്ചു.

പ്രകാശന കർമം റൂറൽ എസ് പി കെ ഇ ബൈജു നിർവഹിക്കുന്നു
ക്യാമ്പസ് പ്രിൻസിപ്പൽ ബെൻസൺ ടി ടി സ്വാഗതം പറഞ്ഞ ചടങ്ങിൽ, മധുലാൽ കൊയിലാണ്ടി, മുരളീധരൻ വി വി , കൂമുള്ളി കരുണാകരൻ, സുരേഷ് കെ രാമൻ, പ്രവിജാ മണവാളൻ, ഷിയ എയ്ഞ്ചൽ, രവി കാപ്പാട്, ശോഭ എൻ ടി, ഷാജി പയ്യോളി , ദിനേശൻ പി, ബാബു കല്ലറയിൽ, , എന്നിവർ ചടങ്ങിൽ പങ്കെടുത്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷംസു ആണ്ടാത്ത് നന്ദി പറഞ്ഞു. ക്യാമ്പസ് വിദ്യാർത്ഥികളും പോലീസ് ഉദ്യോഗസ്ഥരും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു. വിദ്യാർത്ഥികൾക്കായുള്ള ലഹരി വിരുദ്ധ പ്രതിജ്ഞയോടെ പരിപാടി അവസാനിപ്പിച്ചു

 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            