കോഴിക്കോട് സ്വദേശിയെ ജിസാനിലെ ബൈഷിൽ മരിച്ച നിലയിൽ കണ്ടെത്തി

news image
Jun 16, 2025, 4:01 pm GMT+0000 payyolionline.in

ജിസാൻ: കോഴിക്കോട് പരുത്തിപ്പാറ വടക്കെണി പൂവത്തുംകണ്ടി വീട്ടിൽ അഫ്സൽ താഹ(35)യെ ജിസാൻ ബൈഷിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിസാൻ ബൈഷിൽ ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന അഫ്സലിനെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

കമ്പനിയിൽ ഒപ്പം ജോലി ചെയ്തിരുന്ന നേപ്പാൾ സ്വദേശിയാണ് മരിച്ച വിവരം കമ്പനിയെ അറിയിച്ചത്. ബൈഷ് സിറ്റി പോലീസ് സ്ഥലത്തെത്തി നിയമനടപടികൾക്ക് ശേഷം മൃതദേഹം അൽദർബ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.അഫ്സലിന് അപസ്മാര രോഗമുള്ളതായി ജോലിചെയ്യുന്ന റിവൈവ കമ്പനിയിലെ സുഹൃത്തുക്കൾ പറഞ്ഞു. എട്ടു വർഷമായി ബൈഷിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: വടക്കെണി കോയാലി. മാതാവ്: ഖദീജ. ഭാര്യയും മൂന്നു കുട്ടികളും നാട്ടിലുണ്ട്. കെ.എം.സി.സി സൗദി ദേശീയ സെക്രട്ടറി ഹാരിസ് കല്ലായിയുടെ നേതൃത്വത്തിൽ കെ.എം.സി.സി പ്രവർത്തകർ തുടർ നടപടികൾക്ക് രംഗത്തുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe