കോഴിക്കോട് : താമരശ്ശേരിക്ക് സമീപം കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോടിലെ ഇറച്ചിപ്പാറയിലാണ് ഫ്രഷ്കട്ട് ഓർഗാനിക് പ്രൊഡക്ട്സ്. കോഴി മാലിന്യം സംസ്കരിക്കുന്നതിനുള്ള ജില്ലയിലെ ഏക പ്ലാന്റാണിത്. സംയുക്ത ജനകീയ സമരസമിതിയുടെ നേതൃത്വത്തിൽ 5 വർഷത്തിലധികമായി ഇവിടെ നാട്ടുകാരുടെ സമരം നടക്കുന്നുണ്ട്. ഇരുതുള്ളിപ്പുഴ മലിനമാകുന്നുവെന്നും നാറ്റം കാരണം 4000ൽ പരം കുടുംബങ്ങൾക്കു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണന്നും പറഞ്ഞാണു നാട്ടുകാർ സമരത്തിനിറങ്ങിയത്. തൊട്ടടുത്തുള്ള താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തുകളിൽ നിന്നുള്ളവരും പ്ലാന്റിനെതിരാണ്.കഴിഞ്ഞമാസം 7ന് നാട്ടുകാർ ഫാക്ടറിക്കു മുന്നിൽ രാത്രിയും പകലും പ്രതിഷേധിക്കുകയും മാലിന്യവുമായെത്തിയ വാഹനങ്ങൾ തടയുകയും ചെയ്തു. പിറ്റേന്ന്, കലക്ടർ സ്നേഹിൽ കുമാർ സിങ് അനുരഞ്ജന യോഗം വിളിച്ചുവെങ്കിലും അലസിപ്പിരിഞ്ഞു. അനുവദനീയമായതിന്റെ പത്തിരട്ടി കോഴി മാലിന്യം സംസ്കരിക്കുന്നതിനാലാണു പരിസരവും പുഴയും മലിനപ്പെട്ടതെന്നാണു നാട്ടുകാരുടെ ആരോപണം. ദിവസവും 20 ടൺ ആണു പ്ലാന്റിന്റെ ശേഷി. എന്നാൽ, 200 ടൺ കോഴിമാലിന്യമാണു പ്ലാന്റിൽ സംസ്കരിക്കുന്നതെന്ന് സമിതിയുടെ ചെയർമാൻ ബാബു കുടുക്കിൽ പറയുന്നുപ്രക്ഷോഭത്തെ തുടർന്നു കഴിഞ്ഞ മേയിൽ ഒരു മാസത്തോളം പ്ലാന്റ് അടച്ചിരുന്നു. പരിസരമലിനീകരണം പരിഹരിക്കാമെന്നു കമ്പനി ഉറപ്പു നൽകിയ ശേഷമാണു തുറന്നത്. എന്നാൽ, ഉറപ്പു പാലിച്ചില്ലെന്നു സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു. സ്ഥാപനത്തിന്റെ ലൈസൻസ് കട്ടിപ്പാറ പഞ്ചായത്ത് പുതുക്കിയില്ലെങ്കിലും ജില്ലാതല ഫെസിലിറ്റേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ അനുവാദത്തോടെയാണു പ്രവർത്തനം തുടരുന്നത്. കോടതി ഉത്തരവ് പ്രകാരം പൊലീസ് സംരക്ഷണവുമുണ്ട്. അതിനിടെയാണ് ഫ്രഷ് കട്ട് പ്ലാന്റിനെതിരായ സമരവുമായി ബന്ധപ്പെട്ട സമരസമിതി ഭാരവാഹികളായ 2 പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയത്. ഇത് വൻ പ്രതിഷേധത്തിനു കാരണമായി. സമരസതിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനു മുന്നിൽ വൻ പ്രതിഷേധം തീർത്തതോടെ ഇരുവരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചങ്കിലും പ്ലാന്റ് അടച്ചപൂട്ടണമെന്നാവശ്യപ്പെട്ട് സമരം ശക്തിപ്പെടുത്താൻ സമര സമിതി തീരുമാനിച്ചതിനെ തുടർന്നാണ് ഇന്നലെ രാവിലെ പ്ലാന്റിലേക്കുള്ള റോഡ് ഉപരോധം വീണ്ടും ആരംഭിച്ചത്.
- Home
- Latest News
- കോഴി മാലിന്യ സംസ്കരണത്തിൽ വലഞ്ഞ് 4000 കുടുംബങ്ങൾ, നാറ്റം കാരണം ജീവിതം തന്നെ വഴിമുട്ടി; പുഴയും നാടും മലിനമാക്കിയതോടെ സമരം
കോഴി മാലിന്യ സംസ്കരണത്തിൽ വലഞ്ഞ് 4000 കുടുംബങ്ങൾ, നാറ്റം കാരണം ജീവിതം തന്നെ വഴിമുട്ടി; പുഴയും നാടും മലിനമാക്കിയതോടെ സമരം
Share the news :
Oct 22, 2025, 6:45 am GMT+0000
payyolionline.in
ആലപ്പുഴയിൽ യുവതിയെ കാണാനില്ല; പരാതി നൽകിയത് മട്ടാഞ്ചേരിയിൽ പൊലീസുകാരനായ ഭർത്ത ..
പയ്യോളിയിൽ റെയിൽവേ മേൽപ്പാലത്തിനായി മുറവിളി: നാളെ ബഹുജന കൺവെൻഷൻ
Related storeis
‘പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചു’ -വോട്ടർമാരെ ചീത...
Dec 13, 2025, 8:03 am GMT+0000
വാഹനാപകടം: ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു
Dec 13, 2025, 8:01 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പിൽ തിക്കോടിയില് യുഡിഎഫ് തരംഗം; യുഡിഎഫ് 12, എല്...
Dec 13, 2025, 7:51 am GMT+0000
എൽ.ഡി.എഫിനെ നിഷ്പ്രഭരാക്കി യു.ഡി.എഫ് തേരോട്ടം ; തുറയൂരില് യുഡി ...
Dec 13, 2025, 7:45 am GMT+0000
വടകര ഉയരപ്പാതയിൽനിന്ന് ഇരുമ്പ് വടി തെറിച്ചു വീണ് കാറിന്റെ മുൻ ഭാഗം ...
Dec 13, 2025, 7:22 am GMT+0000
ഒഞ്ചിയത്ത് നാലാം തവണയും ആർഎംപി
Dec 13, 2025, 7:19 am GMT+0000
More from this section
തിരഞ്ഞെടുപ്പ് ഫലം : പയ്യോളി നഗരസഭയിൽ യു ഡി എഫ് -22 , എല് ഡി എഫ് &...
Dec 13, 2025, 6:23 am GMT+0000
പയ്യോളി നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. : 22 സീറ്റുകൾ യു.ഡി.എ...
Dec 13, 2025, 6:11 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് : www.payyolionline.in -LIVE UPDATES – വിജയഫല...
Dec 13, 2025, 4:45 am GMT+0000
പയ്യോളി നഗരസഭ : പുറത്തുവന്ന ഒമ്പത് ഫലങ്ങളിൽ ആറും യുഡിഎഫിന്
Dec 13, 2025, 4:05 am GMT+0000
തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ അറിയാം: www.payyolionline.in -LIVE UP...
Dec 13, 2025, 3:49 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ് -പയ്യോളി ടൗൺ ഡിവിഷൻ സിപി ഫാത്തിമ വിജയിച്ചു
Dec 13, 2025, 3:32 am GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: www.payyolionline.in -LIVE UPDATES പയ്യോളിയിൽ...
Dec 13, 2025, 3:11 am GMT+0000
കോർപ്പറേഷനുകളിൽ എൽഡിഎഫ് ലീഡ്
Dec 13, 2025, 2:56 am GMT+0000
വോട്ടെണ്ണൽ തുടങ്ങി, എണ്ണുന്നത് പോസ്റ്റൽ വോട്ടുകൾ; തിരുവനന്തപുരം കോർ...
Dec 13, 2025, 2:47 am GMT+0000
തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; വിജയാഹ്ലാദം സമാധാനപരമായി നടത്തണമെന്ന് സ...
Dec 12, 2025, 3:02 pm GMT+0000
’20 വർഷം തടവെന്ന മിനിമം ശിക്ഷ കിട്ടിയത് ആശ്വാസകരം’: പൾസ...
Dec 12, 2025, 2:46 pm GMT+0000
ഓടുന്ന ട്രെയിനിൽ കയറുന്നതിനിടെ താഴേക്ക് വീണു; കുമ്പളയിൽ യുവാവിന്റെ ...
Dec 12, 2025, 2:39 pm GMT+0000
‘ദിലീപ് അഭിനയിക്കുന്ന ഒറ്റ സിനിമ പോലും വിജയിക്കില്ല, വിജയിക്കാൻ ഞങ്...
Dec 12, 2025, 2:21 pm GMT+0000
അഞ്ചുവയസ്സുകാരൻ കിണറ്റിൽ വീണു, കയറിൽ തൂങ്ങിക്കിടന്ന് അത്ഭുതകരമായി ര...
Dec 12, 2025, 1:16 pm GMT+0000
1500 പേജുകളുള്ള വിധി; മോതിരം അതിജീവിതയ്ക്ക് നല്കാൻ നിർദേശം, ‘...
Dec 12, 2025, 12:58 pm GMT+0000
