കൊയിലാണ്ടി: ക്യു എഫ് എഫ് കെ യുടെ മൂന്നാമത് ഇൻ്റർനാഷണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ 2025 ചലച്ചിത്ര ദൃശ്യ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ചലച്ചിത്ര സമഗ്ര സംഭാവന പുരസ്ക്‌കാരം കമൽ (സംവിധായകൻ) , സംഗീതശ്രീ പുരസ്ക്‌കാരം പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി, നവാഗത സംവിധായകൻ ജ്യോതിഷ് ശങ്കർ ( പൊന്മാൻ), ലൈഫ് അച്ചീവ്‌മെൻ്റ് അവാർഡ് സുധീഷ് (അഭിനേതാവ്) എന്നിവർ അർഹരായി. മാധ്യമ പുരസ്ക്കാര അഭിലാഷ് മോഹനൻ മാതൃഭൂമി നറ്റസ് (സൂപ്പർ പ്രൈം ടൈം ഉൾപ്പെട്ട ഒട്ടനവധി വാർത്താവതരണത്തിന്റെ മികവാർന്ന ശൈലിക്കാണ് പുരസ്ക്കാരം.), ന്യൂസ് റീഡർ അയ്യങ്ങാസ് മനോരമ ന്യൂസ് (കൗണ്ടർ പോയിൻ്റ്) , മികച്ച വാർത്ത അവതാരക സുജയ പാർവതി റിപ്പോർട്ടർ ടി വി , മികച്ച കണ്ടന്റ് ക്രിയേറ്റർ ശ്രീനിത “കുരായണ’ 24ന്യൂസ്.
മികച്ച ക്യാമറ രജേഷ് വെള്ളരി കുണ്ട്, 24ന്യൂസ് കോഴിക്കോട് (അമ്മക്കിളി തണലിൽ ചിറകിനടിയിൽ സംരക്ഷണമൊരുക്കി അമ്മ കാക്ക, രാജേഷ് വെള്ളരിക്കുണ്ട് പകർത്തിയ ദ്യശ്യം), അന്വേഷണാത്മക റിപ്പോർറ്റിംഗ് ഷംസീർ മീഡിയ വൺ- മലപ്പുറം ( ട്രെയിനിലെ യാത്രക്കാർക്കൊപ്പം തയ്യാറാക്കിയ അന്വേഷണ വാർത്ത ഉൾപ്പെടെ യുള്ള മേഖലയിലെ പ്രവർത്തന പുരസ്‌കാരം. ക്യു എഫ് എഫ് കെ ആദരം 2025 രാഗേഷ് കൃഷ്‌ണൻ കുമ്പോല (സംവിധായകൻ കളം 024) (സെറിബ്രൽ പൾസി എന്ന അപൂർവ്വ രോഗത്തെ അതിജീവിച്ച ചലച്ചിത്ര സംവിധായകൻ) പ്രമോദ് വെളിയനാട്,നാടക ചലച്ചിത്ര പ്രതിഭാ പ്രേമൻ മുചുകുന്ന് (കേരള സംഗീത നാടക അക്കാദമി പുരസ്ക്‌കാര ജേതാവ്). മലബാർ ന്യൂസ് കൊയിലാണ്ടി (വാർത്താലോകത്തെ കൊയിലാണ്ടി പെരുമ ലെ മൃശ്യ മാധ്യമ രംഗത്തെ വ്യത്യസ്‌ത വിഷയങ്ങളിലെ അവതരണമികവിൻ്റെ അടിസ്ഥാനത്തിലാണ് പുരസ്ക്കാരം.
സംവിധായകൻ ജിയോ ബേബി ചെയർമാനായുള്ള ഫെസ്റ്റിവൽ ജൂറി പാനലിൽ സംവിധായകരായ ജിബു ജേക്കബ്ബ്, രാജ് ബാബു അനു റാം ക്യാമറാമാൻ വിപിൻ മോഹൻ, എഴുത്തുകാരൻ ജി ആർ ഇന്ദുഗോപൻ അഭിനേതാക്കളായ മാലാ പാർവ്വതി, രവീന്ദ്രൻ, സംഗീത സംവിധായകൻ രഞ്ജിൻ രാജ്, ഗാനരചയിതാവായ സന്തോഷ് വർമ്മ എന്നിവർ സ്പെഷ്യൽ ജൂറി അംഗങ്ങളാണ്. രതിൻ രാധാകൃഷ്‌ണൻ, പ്രശാന്ത് പ്രണവം, സുശീൽകുമാർ തിരുവങ്ങാട്, നിധീഷ് നടേരി, ശിവദാസ് പൊയിൽക്കാവ്, അനീഷ് അഞ്ജലി, എൻ ഇ ഹരികുമാർ, ഗിരീഷ് ഉള്ളിയേരി, സനിലേഷ് ശിവൻ എന്നിവരാണ് സ്ക്രീനിംഗ് ജൂറി അംഗങ്ങൾ.
അനൂപ് രാധാകൃഷ്‌ണൻ ഡെപ്യൂട്ടി എഡിറ്റർ മാത്യഭൂമി, സി ഇ ഒ കേരള ഇൻഫോ മീഡിയ എൻ ഇ ഹരികുമാർ , പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര, ഫെസ്റ്റിവൽ ചെയർമാൻ ക്യു എഫ് എഫ് കെ പ്രശാന്ത് ചില്ല എന്നിവടെങ്ങുന്ന ജൂറിയാണ് വിധി നിർണ്ണയം നടത്തിയത്.
കൊയിലാണ്ടി മുൻസിപ്പൽ ടൌൺ ഹാളിൽ സംഘടിപ്പിക്കുന്ന പ്രൗഡമായ വേദിയിൽ ചലച്ചിത്ര ദൃശ്യ മാധ്യമ ഇൻ്റർനാഷണൽ ഷോർട് ഫിലിം പുരസ്ക്കാരങ്ങൾ സമർപ്പിക്കുമെന്ന് പത്ര സമ്മേളനത്തിൽ ഫെസ്റ്റിവൽ ചെയർമാൻ പ്രശാന്ത് ചില്ല, ജൂറി ഷാജി പട്ടിക്കര , ക്യൂ എഫ് എഫ് കെ പ്രസിഡൻ്റ് ജനു നന്തി ബസാർ, ക്യൂ എഫ് എഫ് കെ ജന സെക്രട്ടറി സാബു കീഴരിയൂർ, ഫെസ്റ്റിവൽ ജന കൺവീനർ ഹരി ക്ലാപ്‌സ്, ജോ സെക്രട്ടറി ക്യു എഫ് എഫ് കെ ബബിത പ്രകാശ് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.