കർണാടകയിലെ കെഎസ്ആർടിസി അപകടം; ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റം നടപ്പാക്കിയില്ല, യൂണിയന്റെ മുന്നറിയിപ്പ് അവഗണിച്ചു

news image
Aug 8, 2026, 11:57 am GMT+0000 payyolionline.in

കോഴിക്കോട്: കർണാടകയിൽ കോഴിക്കോട് – ബെംഗളൂരു കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടത് ഡ്രൈവേഴ്‌സ് യൂണിയന്റെ മുന്നറിയിപ്പ് അവഗണിച്ചതിനെ തുടർന്നെന്ന് പരാതി. ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റം നടപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അവഗണിച്ചെന്നാണ് ഉയരുന്ന ആരോപണം. അപകടത്തിൽപ്പെട്ട ബസിൽ ഡ്രൈവർ കം കണ്ടക്ടർ നടപ്പാക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടിരുന്നു.

ഡ്രൈവർ മിഥിലേഷ് അധിക ഡ്യൂട്ടി എടുത്തതാണ് അപകടകാരണമെന്ന ആരോപണം ശക്തമാണ്. പുലർച്ചെ ബെംഗളൂരുവിലെത്തുന്ന ബസ് ഉച്ചയോടെ കോഴിക്കോട്ടേക്ക് തിരിക്കും എന്നതിനാൽ ഡ്രൈവർക്ക് വിശ്രമമില്ലെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. മിഥിലേഷ് ദീർഘനാളുകളായി ഡ്രൈവർ ഡ്യൂട്ടി ചെയ്യുന്ന ആളാണെന്നും എന്താണ് അപകടകാരണമെന്ന് അറിയില്ലെന്നുമാണ് സുഹൃത്ത് പറഞ്ഞത്. എന്നാൽ വാഹനവുമായി ബന്ധപ്പെട്ട് പ്രശ്‌നം ഇല്ലെന്നും ഹ്യൂമൻ എറർ ആണ് അപകട കാരണമെന്നുമാണ് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞത്.

ദീർഘ ദൂര സർവീസുകൾക്ക് ഡ്രൈവർ കം കണ്ടക്ടർ സിസ്റ്റം നടപ്പിലാക്കണമെന്ന് സർക്കുലർ നില നിൽക്കുന്നുണ്ട്. ഇതിന് പുറമെ ആണ് കഴിഞ്ഞ ജൂൺ 6ന് ഡ്രൈവേഴ്‌സ് യൂണിയൻ കത്ത് നൽകുന്ന സാഹചര്യമുണ്ടായത്. ദീർഘദൂര സർവീസിൽ പരിചയ സമ്പന്നരായ ആളുകളെ വെക്കണമെന്ന നിർദേശവും പാലിക്കപ്പെട്ടില്ലെന്നും പരാതിയുണ്ട്.

ഇന്ന് പുലർച്ചയാണ് കോഴിക്കോട്-ബെംഗളൂരു കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചത്.. ബെംഗളൂരു രാമനഗര ബിഡതിയിൽ രാവിലെ 6.40നായിരുന്നു അപകടം. നിയന്ത്രണം വിട്ട ബസ് സൂചനാ ബോർഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. കണ്ടക്ടർ എൻ എം അരുൺ തൽക്ഷണം മരിച്ചു. ഡ്രൈവർ ബിജിലേഷ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്. ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയിലാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ നാല് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ പരിക്കേറ്റ യാത്രക്കാരെ രാജരാജേശ്വരി മെഡിക്കൽ കോളേജ് ആശുപത്രിയിലും, വിടതി കെമ്പണ്ണാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോഴിക്കോട് ഡിപ്പോയുടെ എടിസി 129 ബസാണ് അപകടത്തിൽപ്പെട്ടത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe