കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര- കേരള സർക്കാരുകൾ മത്സരിക്കുന്നു: നസീർ വളയം

news image
Sep 28, 2022, 4:12 pm GMT+0000 payyolionline.in

 

പേരാമ്പ്ര :കർഷകരെ ദ്രോഹിക്കുന്നതിൽ കേന്ദ്ര, കേരള സർക്കാരുകൾ ഒരുപോലെ മത്സരിക്കുകയാണെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം അഭിപ്രായപ്പെട്ടു. പേരാമ്പ്ര നിയോജക മണ്ഡലം സ്വതന്ത്ര കർഷകസംഘം സ്പെഷൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാളികേരത്തിന്റെ വിലയിടിവും, രാസവള വിലവർദ്ധനവും വളം ലഭിക്കാനില്ലാത്തതുമെല്ലാം കാർഷിക മേഖലയിലെ അടിയന്തിരമായി പരിഹരിക്കേണ്ട പ്രശ്നങ്ങളാണ്.

 

സ്വതന്ത്ര കർഷക സംഘം പേരാമ്പ്ര നിയോജക മണ്ഡലം സ്പെഷൽ കൺവെൻഷൻ ജില്ലാ ജനറൽ സെക്രട്ടറി നസീർ വളയം ഉദ്ഘാടനം ചെയ്തു.

നിരന്തരം ആവശ്യപ്പെട്ടിട്ടും ഒരു പരിഹാരവും കാണാതെ സർക്കാർ മൗനം തുടരുന്നത് കർഷകരോടുള്ള വെല്ലുവിളിയാണ്.കർഷകരെ സമരരംഗത്തേക്ക് വലിച്ചിഴക്കരുതെന്നും പ്രശ്നങ്ങൾ എത്രയും വേഗം പരിഹരിക്കണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു . സി.എച്ച് അനുസ്മരണവും , മെമ്പർഷിപ്പ് കാമ്പയിന്റെ മണ്ഡലം തല ഉദ്ഘാടനവും മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ് നിർവ്വഹിച്ചു. സ്വതന്ത്രകർഷക സംഘം മണ്ഡലം പ്രസിഡന്റ് ടി.കെ ഇബ്രാഹിം അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം.കെ അബ്ദുറഹിമാൻ മാസ്റ്റർ സ്വാഗതവും ട്രഷറർ വീർക്കണ്ടി മൊയ്തു നന്ദിയും പറഞ്ഞു. നിയോജക മണ്ഡലം മുസ് ലിം ലീഗ് പ്രസിഡന്റ് ആർ.കെ മുനീർ, പി.ടി അഷറഫ് , മൂസ്സ കോത്തമ്പ്ര, കുഞ്ഞമ്മത് പേരാമ്പ്ര, ചെരിപ്പേരി മൂസ്സഹാജി, പുതുക്കുടി അബ്ദുറഹിമാൻ, പെരിഞ്ചേരി കുഞ്ഞമ്മത്, ടി.പി നാസർ, കോവുമ്മൽ മുഹമ്മദലി, ടി.കെ നഹാസ്, കെ.സി മുഹമ്മദ്, ടി.പി മുഹമ്മദ്, ഷാജി ഇ , പാളയാട്ട് ബഷീർ, ചേറമ്പറ്റ മമ്മു, ആർ.കെ മുഹമ്മദ് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe