വെള്ളറട: ഗൂഗിള്‍ പേ വഴി പണം നല്‍കാനാവാത്തതിനെ തുടര്‍ന്ന് രോഗിയായ യുവതിയെ രാത്രി കെ.എസ്.ആർ.ടി.സി ബനിൽനിന്ന് നടുറോഡിൽ ഇറക്കിവിട്ടു. വെള്ളറടയിലാണ് സംഭവം. വെള്ളറട സ്വദേശി ദിവ്യക്കാണ് ദുരനുഭവമുണ്ടായത്. ഇവർ കെ.എസ്.ആര്.ടി.സി ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കി.
ആശുപത്രിയില്‍ പോയി വരവേ ടിക്കറ്റ് തുകയായ 18 രൂപ ഗൂഗിള്‍ പേ വഴി നല്കാന് ശ്രമിച്ചങ്കിലും പരാജയപ്പെടുകയായിരുന്നു. കൈയിൽ കാശില്ലെന്നും ഡിപ്പോയില്‍ കാത്തുനില്ക്കുന്ന ഭര്‍ത്താവ് പണം നല്‍കുമെന്നും അറിയിച്ചെങ്കിലും ഫലമുണ്ടായില്ലത്രെ. രാത്രി 10ഓടെ കണ്ടക്ടര്‍ നടുറോട്ടില്‍ ഇറക്കിവിടുകയായിരുന്നെന്നും ദിവ്യ പരാതിയില്‍ പറയുന്നു. ഭര്‍ത്താവ് എത്തിയാണ് ഇവരെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയതത്രെ.
