റവി, പലരെയും അലട്ടുന്ന ഒന്നാണ്. പ്രത്യേകിച്ച് പ്രധാനപ്പെട്ട കാര്യങ്ങൾ ആകും നമ്മൾ മറന്നു പോകുന്നത്. നിങ്ങളുടെ ഇമെയിൽ വിലാസം മറന്നുപോകുമ്പോൾ, ലിങ്ക് ചെയ്‌ത ഫോൺ നമ്പർ ഉപയോഗിച്ച് അതിൽ സൈൻ ഇൻ ചെയ്യാൻ കഴിയും. എന്നാൽ ഈ നമ്പർ സജീവമല്ലെങ്കിൽ ഈ സുരക്ഷാ സവിശേഷത ഉപയോഗിക്കാൻ കഴിയില്ല. നിങ്ങളുടെ Google, Gmail അക്കൗണ്ടുകൾ നിങ്ങളുടെ നിലവിലെ ഫോൺ നമ്പറുമായി ലിങ്ക് ചെയ്‌തിരിക്കേണ്ടത് പ്രധാനമാണ്. വെരിഫിക്കേഷൻ കോഡുകൾ, പാസ്‌വേഡ് റീസെറ്റ് ലിങ്കുകൾ, ടു-ഫാക്ടർ ഓതന്റിക്കേഷൻ അലേർട്ടുകൾ എന്നിവ അയക്കാൻ ഗൂഗിൾ ഈ നമ്പറാണ് ഉപയോഗിക്കുന്നത്. പഴയ നമ്പർ കൈവശമില്ലെങ്കിൽ അക്കൗണ്ട് ലോക്ക് ആകാൻ സാധ്യതയുണ്ട്. അതുകൊണ്ടു നിങ്ങൾ നമ്പർ മാറിയാൽ അത് ഗൂഗിളിലും അപ്പ്‌ഡേറ്റ് ചെയ്യണം.
ഫോൺ നമ്പർ മാറ്റാനുള്ള ഘട്ടങ്ങൾ:
- myaccount.google.com സന്ദർശിക്കുക അല്ലെങ്കിൽ ജിമെയിൽ ആപ്പിലെ പ്രൊഫൈൽ ഫോട്ടോയിൽ ടാപ്പ് ചെയ്ത് ‘Manage your Google Account’ തിരഞ്ഞെടുക്കുക.
- സൈഡ് മെനുവിൽ നിന്ന് ‘Personal info’ ടാബ് സെലക്ട് ചെയ്യുക.
- ‘Contact info’ എന്നതിലെ ഫോൺ നമ്പർ സെക്ഷനിൽ പോകുക.
- നിലവിലുള്ള നമ്പറിന് അടുത്തുള്ള എഡിറ്റ് ഐക്കണിൽ (പെൻസിൽ) ക്ലിക്ക് ചെയ്യുക.
- പാസ്‌വേഡ് നൽകി വെരിഫൈ ചെയ്ത ശേഷം പുതിയ ഫോൺ നമ്പർ നൽകുക.
- SMS വഴി ലഭിക്കുന്ന വെരിഫിക്കേഷൻ കോഡ് നൽകി നടപടി പൂർത്തിയാക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
- നമ്പർ മാറ്റി കഴിഞ്ഞാൽ, പാസ്‌വേഡ് മാറ്റുന്നത് പോലുള്ള അതീവ സുരക്ഷാപരമായ കാര്യങ്ങൾക്കായി പുതിയ നമ്പർ ഉപയോഗിക്കാൻ ഗൂഗിൾ ഒരു വാരം (one week) വരെ സമയം എടുത്തേക്കാം,.
- ഗൂഗിൾ അക്കൗണ്ടിൽ നമ്പർ മാറ്റുന്നത് വഴി കലണ്ടർ, ക്രോം തുടങ്ങിയ എല്ലാ ഗൂഗിൾ സേവനങ്ങളിലും നമ്പർ താനേ മാറിക്കൊള്ളണം എന്നില്ല; ഇത്തരം ആപ്പുകളിൽ നിങ്ങൾ നേരിട്ട് അപ്‌ഡേറ്റ് ചെയ്യേണ്ടി വന്നേക്കാം,.
- സുരക്ഷാ പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ഒഴിവാക്കാൻ പഴയ നമ്പറുകൾ ഡിലീറ്റ് ചെയ്യുന്നതാണ് ഉചിതം.
