ഗ്യാനേഷ് കുമാറിന്റെ രാജി:പയ്യോളിയിൽ പ്രതിഷേധമിരമ്പി

news image
Oct 12, 2026, 3:46 pm GMT+0000 payyolionline.in

പയ്യോളി: മുഖ്യ തിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ സ്ഥാനമൊഴിയണമെന്നും എസ്.ഐ.ആർ പ്രക്രിയ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരത്തിന് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് ഡൽഹിയിൽ നടക്കുന്ന പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച്  പയ്യോളി മുനിസിപ്പൽ യു.ഡി.എഫ് കമ്മിറ്റി പയ്യോളിയിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.വി.കെ അബ്ദു റഹിമാൻ,ഇ.ടി പത്മനാഭൻ,മഠത്തിൽ അബ്ദുറഹിമാൻ,മഠത്തിൽ നാണു,കെ.ടി വിനോദൻ,വടക്കയിൽ ഷഫീഖ്,പി.എം അഷ്റഫ്,പി.ബാലകൃഷ്ണൻ,പടന്നയിൽ പ്രഭാകരൻ,പി.വി അഹമ്മദ്,എ.പി കുഞ്ഞബ്ദുള്ള,ബഷീർ മേലടി,ഹുസയിൻ മൂരാട്,അൻവർ കായിരികണ്ടി എന്നിവർ പ്രതിഷേധത്തിന് തൃത്വം കൊടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe