ചികിത്സാ സഹായ ഫണ്ട് കൈമാറി

news image
Sep 18, 2026, 3:05 am GMT+0000 payyolionline.in

പയ്യോളി :  വാഹനാപകടത്തിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ഇരിങ്ങൽ കോട്ടക്കൽ ചൂളപ്പറമ്പത്ത് മൊയച്ചേരി നജീഷിന്റെ ചികിത്സയ്ക്കായി സ്വരൂപിച്ച സഹായ ഫണ്ട് കുടുംബത്തിന് കൈമാറി. ചികിത്സാ സഹായ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആകെ 12,84,356 രൂപയാണ് ധനസമാഹരണം നടത്തിയത്. ഇതിൽ ഇതുവരെയുള്ള ആശുപത്രി ചികിത്സാ ചെലവുകൾ കഴിച്ച് ബാക്കിയുള്ള 7,38,368 രൂപ തുടർ ചികിത്സക്കായി ചടങ്ങിൽ വെച്ച് കുടുംബത്തിന് നൽകി.

ചടങ്ങിൽ കൗൺസിലർ നിഷ ഗിരീഷ് അധ്യക്ഷത വഹിച്ചു. സി.പി. രവീന്ദ്രൻ ഫണ്ടിന്റെ വരവ്-ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

ടി.ഉമാനാഥൻ സ്വാഗതവും യു.ടി. അഷ്റഫ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. എൻ.ടി. അബ്ദുറഹ്മാൻ, പി.എൻ. അനിൽകുമാർ, സുരേഷ് ബാബു ചെറിയാവി, നജീബ് പി.വി, കരീം യു.ടി., ബിനീഷ് എൻ.ടി, സജിത്ത് പി.വി, പ്രഭാകരൻ പടന്നയിൽ, അഷ്റഫ് കോട്ടക്കൽ, സജിത്ത് കെ.ടി., രാമകൃഷ്ണൻ പി.വി. എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe