ചിങ്ങപുരം : സഹപാഠികൾക്ക് ഓണസമ്മാനമായി ഓണക്കിറ്റുകൾ നൽകാൻ മുന്നിട്ടിറങ്ങി സി കെജി ഹയർ സെക്കന്ററി സ്കൂളിലെ എൻഎസ്എസ് വളണ്ടിയേഴ്സ്.
ഓണദിവസം തങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാർ തങ്ങളെപ്പോലെ ഓണസദ്യ ഉണ്ണണം എന്ന ലക്ഷ്യത്തോടെയാണ് വോളണ്ടിയേഴ്സ് ഈ ഒരു പരിപാടി സംഘടിപ്പിച്ചത്.
പരിപാടി പി ടി എ പ്രസിഡന്റ് അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പി ശ്യാമള അധ്യക്ഷം വഹിച്ചു. പ്രോഗ്രാം ഓഫീസർ ഐ വി മഞ്ജുഷ നേതൃത്വം നൽകിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ആർ എസ് രജീഷ്, വിപിൻകുമാർ , അനീഷ് കുമാർ, സൗഹൃദ കോർഡിനേറ്റർ കെ രഗിന, പി സി അബിഷ, എൻ എസ് എസ് ലീഡർമാരായ ഹാസിം, നികേത്, റിയ, പാർവണ എന്നിവരും സന്നിഹിതരായിരുന്നു.