ചില്ലറയും നോട്ടും തിര​േയണ്ട; കെ.എസ്.ആർ.ടി.സിയിൽ ‘ജി പേ ചെയ്യാം’

news image
Jun 19, 2025, 9:21 am GMT+0000 payyolionline.in

പ​ത്ത​നം​തി​ട്ട: കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളി​ൽ​ ഗൂ​ഗ്​​ൾ പേ ​അ​ട​ക്കം യു.​പി.​ഐ പേ​​മെ​ന്‍റ്​ ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച്​ ടി​ക്ക​റ്റ്​ തു​ക ന​ൽ​കാ​ൻ സം​വി​ധാ​ന​മാ​യി​ട്ടും മ​ടി​ച്ച്​ യാ​​ത്ര​ക്കാ​ർ. ഓ​ർ​ഡി​ന​റി​യ​ട​ക്കം ജി​ല്ല​യി​ലൂ​ടെ സ​ർ​വി​സ്​ ന​ട​ത്തു​ന്ന മു​ഴു​വ​ൻ ബ​സു​ക​ളി​ലും സം​വി​ധാ​നം സ​ജ്ജ​മാ​ണെ​ങ്കി​ലും യാ​ത്ര​ക്കാ​ർ​ വ​ലി​യ​തോ​തി​ൽ ഉ​പ​യോ​ഗി​ച്ച്​ തു​ട​ങ്ങി​യി​ട്ടി​ല്ല. ഭൂ​രി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്കും ഇ​തി​നെ​ക്കു​റി​ച്ച്​ അ​റി​വി​ല്ലാ​ത്ത​താ​ണ്​ ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​ത്തി​ന്​ കാ​ര​ണ​മാ​യി​ ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്ന​ത്.

പ​ത്ത​നം​തി​ട്ട​യി​ല​ട​ക്കം സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളും ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്​ നി​ല​വി​ൽ​വ​ന്നി​ട്ടു​ണ്ട്. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ടി​ക്ക​റ്റ്​ മെ​ഷീ​നു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​ണ്​ ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ട്. യ​ന്ത്ര​ങ്ങ​ളി​ൽ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ക്യൂ.​ആ​ര്‍ കോ​ഡ് സ്കാ​ൻ ചെ​യ്ത്​ പ​ണം ന​ൽ​കാം.

ഇ​തി​നു പി​ന്നാ​​ലെ യ​ന്ത്ര​ത്തി​ൽ​നി​ന്ന്​ ടി​ക്ക​റ്റ്​ പ്രി​ന്‍റ്​ ചെ​യ്ത്​ ല​ഭി​ക്കും. ടി​ക്ക​റ്റ്​ പ്രി​ന്‍റ്​ ചെ​യ്യു​ന്ന​തി​ന്​ മു​മ്പ്​ പ​ണം യു.​പി.​ഐ വ​ഴി​യാ​ണെ​ന്ന്​ അ​റി​യി​ച്ചാ​ൽ മാ​ത്ര​മേ സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്നും ക​ണ്ട​ക്​​ട​ർ​മാ​ർ പ​റ​യു​ന്നു.

​ഗൂ​​ഗ്​​ൾ പേ, ​പേ.​ടി.​എം, മ​റ്റ് പ്ര​ധാ​ന ബാ​ങ്കു​ക​ളു​ടെ ആ​പ്പ് എ​ന്നി​ങ്ങ​നെ ക്യു.​ആ​ര്‍ കോ​ഡ് സ്കാ​ൻ ചെ​യ്​​ത്​ തു​ക ന​ൽ​കാ​ൻ ക​ഴി​യു​ന്ന ആ​പ്പു​ക​ളെ​ല്ലാം ഉ​പ​യോ​ഗി​ച്ച്​ ടി​ക്ക​റ്റ്​ എ​ടു​ക്കാം. ഇ​തി​നാ​യി പു​തി​യ​താ​യി ടി​ക്ക​റ്റ്​ യ​ന്ത്ര​ങ്ങ​ൾ ജി​ല്ല​യി​ലെ എ​ല്ലാ ഡി​പ്പോ​ക​ളി​ലും ല​ഭ്യ​മാ​ക്കു​ക​യാ​യി​രു​ന്നു. കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​കും പ​ണ​മെ​ത്തു​ക. എ​ന്നാ​ൽ, ഡെ​ബി​റ്റ്-​ക്രെ​ഡി​റ്റ് കാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല.

ടി​ക്ക​റ്റ്​ ന​ൽ​കു​ന്ന​തി​നേ​ക്കാ​ൾ അ​ൽ​പം​കൂ​ടി സ​മ​യ​മെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ വ​ലി​യ പ്ര​ചാ​ര​ണം ന​ൽ​കാ​ൻ ഭൂ​രി​ഭാ​ഗം ക​ണ്ട​ക്ട​ർ​മാ​രും ത​യാ​റാ​കു​ന്നി​ല്ല. ആ​വ​ശ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഈ ​സം​വി​ധാ​നം ഇ​വ​ർ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. ഇ​തി​ലൂ​ടെ​യു​ള്ള തു​ക പ്ര​തി​ദി​ന ബാ​റ്റ​യു​ടെ ക​ണ​ക്കി​ൽ പെ​ടി​ല്ലെ​ന്ന​തും ജീ​വ​ന​ക്കാ​രു​ടെ താ​ൽ​പ​ര്യ​ക്കു​റ​വി​ന്​ കാ​ര​ണ​മാ​ണ്.

സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ളി​ൽ ഡി​ജി​റ്റ​ൽ പേ​​മെ​ന്റ് സം​വി​ധാ​നം ഒ​രു​ക്കി​യ ച​ലോ മൊ​ബി​ലി​റ്റി സൊ​ല്യൂ​ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കും ഈ ​സം​വി​ധാ​നം ഒ​രു​ക്കി ന​ൽ​കി​യ​ത്.

ഇ​തി​നൊ​പ്പം കെ.​എ​സ്.​ആ​ര്‍.​ടി.​സി​യു​ടെ റീ​ചാ​ര്‍ജ് ചെ​യ്യാ​വു​ന്ന ഡി​ജി​റ്റ​ല്‍ ട്രാ​വ​ല്‍ കാ​ര്‍ഡും ഉ​ട​ൻ ജി​ല്ല​യി​ലെ​ത്തും. ​100 രൂ​പ​യാ​ണ് കാ​ര്‍ഡി​ന്റെ വി​ല. 50 മു​ത​ല്‍ 2000 രൂ​പ​വ​രെ റീ​ചാ​ര്‍ജ് ചെ​യ്യാം. ബ​സു​ക​ളു​ടെ ലൈ​വ് ലൊ​ക്കേ​ഷ​ൻ ച​ലോ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ അ​റി​യാ​നും സാ​ധി​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe