ചെന്നൈയിൽ വ്യോമസേന വിമാനം തകർന്നുവീണു; പൈലറ്റ് രക്ഷപെട്ടു

news image
Nov 14, 2025, 2:35 pm GMT+0000 payyolionline.in

ചെന്നൈ : ചെന്നൈ താംബരത്തിനുസമീപം വ്യോമസേനയുടെ വിമാനം തകർന്നുവീണു. പൈലറ്റ് രക്ഷപെട്ടു. ചെങ്കൽപ്പട്ടു ജില്ലയിൽ വെള്ളി ഉച്ചയ്ക്കായിരുന്നു സംഭവം. പതിവ് പരിശീലന പറക്കലിനിടെയാണ് വ്യോമസേനയുടെ ‘പിലാറ്റസ് പിസി-7’ വിമാനം തകർന്നുവീണതെന്ന് അധിക‍ൃതർ അറിയിച്ചു. പൈലറ്റ് പാരച്യൂട്ട് ഉപയോ​ഗിച്ച് സുരക്ഷിതമായി പുറത്തിറങ്ങിയതായും അധിക‍ൃതർ പറഞ്ഞു. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe