കൊയിലാണ്ടി: തീവണ്ടിയിടിച്ച് ദേശീയ പക്ഷിയായ മയിലിന് ദാരുണാന്ത്യം. . ഇന്നലെ വൈകീട്ട് ചേമഞ്ചേരി റെയിൽവെസ്റ്റേഷനു സമീപമായിരുന്നു സംഭവം.
തീവണ്ടിക്കടിയിൽപ്പെട്ട മയിലിന്റെ ശരീരം ചിന്നഭിന്നമായി. കണ്ണൂർ, ഷൊർണ്ണൂർ പാസഞ്ചർ വണ്ടിയാണിടിച്ചത്. ദേശീയ പക്ഷിയായതിനാൽ നാട്ടുകാർ പഞ്ചായത്തു പ്രസിഡണ്ടിനെ വിവരമറിക്കുകയും പോലീസിനെയും ആർ പി എഫിനെയും വനം വകുപ്പിനെയും വിവരം അറിയിച്ചു. തുടർന്ന് ബഹുമതികളോടെ മൃതദേഹം വനം വകുപ്പിന് കൈമാറി. നാടിന്റെ പല ഭാഗങ്ങളിലും നിരവധി മയിലുകൾ എത്തുന്നത് കൗതുകകരമായ കാഴ്ചയാണ് പക്ഷെ ചേമഞ്ചേരിയിൽ മയിൽ തീവണ്ടിക്കടിയിൽപ്പെട്ട് മരിച്ചത് സങ്കട കാഴ്ചയായി.