തിരുവനന്തപുരം: ഇത് പറ്റിക്കുന്ന സര്‍ക്കാരാണെന്ന് ജനത്തിന് മനസിലായതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
രണ്ടു മല്ലന്മാർക്കിടയിൽ തിരുവനന്തപുരത്ത് യു.ഡി.എഫിന് നന്നായി പിടിച്ച് നിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വിജയം നേടി.തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വിജയം താൽക്കാലികമാണ്. കോർപറേഷനിൽ എൽ.ഡി.എഫിന് ചെറിയ ലീഡ് കോഴിക്കോട് മാത്രമാണ്. അതും ഏതു നിമിഷവും മാറിമറിയാമെന്നും മുരളീധരന്‍ പറഞ്ഞു.
‘സര്‍ക്കാര്‍ പറ്റിക്കുന്ന സര്‍ക്കാരാണെന്ന് ജനങ്ങള്‍ക്ക് മനസിലായി. ജനങ്ങളെ പറ്റിക്കാന്‍ നോക്കി. ഏപ്രില്‍ വരെ മാത്രം ഇത് കൊടുത്താല്‍ മതിയെന്ന് പറഞ്ഞ് സഹകരണ സ്ഥാപനങ്ങളുടെ അധിക ഫണ്ട് വാങ്ങി. ഇതൊക്കെ ജനത്തിന് അറിയാം. ജനം പത്രം വായിക്കുന്നവരും ടി.വി കാണുന്നവരുമാണ്. അതുകൊണ്ട് ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ ജനം വൃത്തിയായി പിണറായിയെ പറ്റിച്ചു. അതാണ് ഉണ്ടായത്.’- കെ മുരളീധരന്‍ പറഞ്ഞു.
അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ ചെവിക്ക് പിടിച്ച് പുറത്താക്കുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ പറഞ്ഞു. ഇത് നിയമസഭയിലും ഉണ്ടാവും. നിയമസഭയിലും ഈ ഭരണത്തെ ആട്ടിപ്പായിക്കാന്‍ ജനം തയ്യാറായി നില്‍ക്കുന്നതിന്റെ സൂചനയാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നതെന്നും കെ.സി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇത് യുഡിഎഫിന്റെ തിരിച്ചുവരവാണെന്നും സര്‍ക്കാരിന് ഇനി ഒരിഞ്ചു പോലും മുന്നോട്ടുപോകാന്‍ കഴിയില്ലെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു.
