ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ വധിച്ച് സൈന്യം

news image
May 13, 2025, 11:48 am GMT+0000 payyolionline.in

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 3 ഭീകരരെ സൈന്യം വധിച്ചു. കൂടുതൽ ഭീകരർക്കായുള്ള തിരച്ചിൽ തുടരുന്നു. അതേ സമയം പ്രതിരോധ മന്ത്രിയുടെ അധ്യക്ഷതയിൽ ദില്ലിയിൽ നിർണായ യോഗം ചേർന്നു. അതിർത്തി മേഖലകളിൽ സ്കൂളുകൾ തുറന്നു.

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ കെല്ലർ വന മേഖലയിലാണ് സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ഏട്ടുമുറ്റലിൽ 3 ഭീകരരെ സൈന്യം വധിച്ചു. ലഷ്കർ ഇ തൊയ്ബ ഭീകരനെയും 2 പാകിസ്ഥാൻ സ്വദേശികളായ ഭീകരരെയുമാണ് വധിച്ചതെന്നാണ് വിവരം. പഹൽഗാം ഭീരക്രമണത്തിലെ ഭീകരർക്കായുള്ള തിരച്ചിലിനിടെയാണ് സൈന്യത്തിന് നേരെ വെടിവെപ്പുണ്ടായത്.

മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച തിരച്ചിൽ ഊർജ്ജിതമാക്കി. ആദിൽ തോക്കർ, അലിഭായ്, ഹാഷിം മൂസ എന്നിവരുടെ പോസ്റ്ററുകൾ കശ്മീരിൽ പതിച്ചു. ഭീകരരുമായുള്ള വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിട്ടുണ്ട്. വെടിവെപ്പിനെ തുടർന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സേനാ മേധാവികളും ആയി ദില്ലിയിൽ യോഗം ചേർന്നു.

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും യോഗത്തിൽ പങ്കെടുത്തു. സംഘർഷത്തെ തുടർന്ന് അശാന്തം ആയിരുന്ന അതിർത്തി മേഖലകളിലെ ജനജീവിതം സാധാരണ നിലയിലേക്ക് നീങ്ങിയിട്ടുണ്ട്. ജമ്മുകശ്മീരിലും ശ്രീനഗറിലും സ്കൂളുകൾ തുറന്നു പ്രവർത്തനം ആരംഭിച്ചു. കച്ചവട സ്ഥാപനങ്ങളും നഗരപ്രദേശങ്ങളും സജീവമായി. സുരക്ഷയുടെ ഭാഗമായി അതിർത്തി പ്രദേശങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ചവരുടെ തിരിച്ചുവരാനുള്ള നിർദ്ദേശവും ജില്ലാ ഭരണകൂടം നൽകിയിട്ടുണ്ട്. അമിസറിലും രാജസ്ഥാനിലും ജനജീവിതം സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. അതേസമയം ജാഗ്രത നി തുടരണമെന്ന നിർദ്ദേശവും നിലനിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe