സൈനിക വാഹനം മറിഞ്ഞ് 3 സൈനികർക്ക് ദാരുണാന്ത്യം. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്.
700 അടി താഴ്ചയുള്ള കൊക്കയിലേക്ക് വാഹനം മറിയുകയായിരുന്നു. അമിത് കുമാർ, സുജീത് കുമാർ, മാൻ ബഹാദൂർ എന്നിവരാണ് മരിച്ചത്. അപകടപ്പെട്ട സ്ഥലത്തു നിന്നും മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ് . അപകടത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റതായാണ് വിവരങ്ങൾ.