ജൂലൈയിൽ ഫോൺ വാങ്ങാൻ ഇരിക്കുന്നവരുണ്ടോ? ഇതാ നിങ്ങൾക്കായി ചില ‘വാല്യൂ ഫോർ മണി’ ഫോണുകൾ

news image
Jul 4, 2025, 7:50 am GMT+0000 payyolionline.in

ഓരോ മാസവും തങ്ങളുടെ കില്ലർ ഫോണുകളുമായി വിപണി പിടിക്കാനുള്ള മത്സരത്തിലാണ് സ്മാർട്ട് ഫോൺ കമ്പനികൾ. ഈ മാസവും പുതിയ കിടിലൻ ഫോണുകൾ ബഡ്ജറ്റ്, മിഡ്‌റേഞ്ച്, ഫ്ലാഗ്ഷിപ്പ് വിഭാഗങ്ങളിലായി വരുന്നുണ്ട്. കഴിഞ്ഞ മാസം അവസാനം ഇറങ്ങിയ ഫോണുകളും വാങ്ങാൻ ആഗ്രഹമുള്ളവർക്ക് പരിഗണിക്കാവുന്നതാണ്.

 

വൺപ്ലസ് 13s

കോംപാക്ട് ഫോണുകൾക് ഇഷ്ടപ്പെടുന്നവർക്ക് കണ്ണും പൂട്ടി എടുക്കാവുന്ന ഒരു ഫോണാണ് വൺപ്ലസിന്‍റെ 13s. പ്രീമിയം ആൻഡ്രോയിഡ് ഫോൺ തിരയുന്ന ആർക്കും 13s മികച്ച മൂല്യം വാഗ്ദാനം ചെയ്യുന്ന ഫോണാണിത്. ഏറ്റവും പുതിയ Snapdragon 8 Elite ചിപ്പ്, 12GB RAM, 512GB വരെ സ്റ്റോറേജ്, 120Hz റിഫ്രഷ് റേറ്റുള്ള 6.32 ഇഞ്ച് AMOLED സ്‌ക്രീൻ, 0W ഫാസ്റ്റ് വയർഡ് ചാർജിംഗ് പിന്തുണയുള്ള 5,850mAh ബാറ്ററി, 50 എംപി വരുന്ന പ്രൈമറി, ടെലിഫോട്ടോ സോണി കാമറ എന്നിവ ഉൾപ്പെടുന്ന ഈ പാക്കേജ് 54,999 രൂപയിലാണ് ആരംഭിക്കുന്നത്. ബാങ്ക് ഓഫറുകൾ ഉപയോഗിച്ചാൽ 49,999 രൂപക്ക് ഫോൺ സ്വന്തമാക്കാം.

പോക്കോ എഫ് 7

വാല്യൂ ഫോർ മണി ഫോണുകൾ ഇറക്കുന്നതിൽ പോക്കോയെ വട്ടം വക്കാൻ ഇന്ത്യൻ വിപണിയിൽ മറ്റൊരു ബ്രാൻഡും ഇല്ല. 120 hz റീഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, സ്നാപ് ഡ്രാഗൺ 8s Gen 4 ചിപ്സെറ്റ്, 90 വാട്ട് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,550 mAh ന്‍റെ വമ്പൻ ബാറ്ററി, പിന്നിൽ 50 മെഗാപിക്സൽ സോണി ഐഎംഎക്സ്882 പ്രൈമറി സെൻസറും 8 മെഗാപിക്സൽ അൾട്രാവൈഡ് ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ കാമറ, ഐപി68 റേറ്റഡ് ബിൽഡ്, അലുമിനിയം മിഡിൽ ഫ്രെയിം എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 12 / 256 30,000 രൂപയിലായിരിക്കും വില ആരംഭിക്കുക. ഇത്രയും കുറഞ്ഞ വിലക്ക് മികച്ച ഫീച്ചറുകളാണ് പോക്കോ വാഗ്ദാനം ചെയ്യുന്നത്.

വിവോ ടി4 അൾട്ര

മികച്ച പെർഫോമൻസിനൊപ്പം ഫ്ലാഗ്ഷിപ് ലെവൽ കാമറയും ഡിസ്‌പ്ലെയും മിഡ്‌റേഞ്ച് വിലയിൽ ലഭ്യമാക്കുന്ന വിവോ ഫോണാണ് ടി4 അൾട്ര. 120Hz റിഫ്രഷ് റേറ്റും 5500 nits പീക്ക് ബ്രൈറ്റ്‌നസുമുള്ള 6.78 ഇഞ്ച് 1.5K അമോലെഡ് ഡിസ്പ്ലേ, 4nm ക്ലാസ് മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റ്, ഐ എം എക്‌സ് 921 സോണി സെൻസർ പ്രൈമറി കാമറയും 100x ഹൈപ്പർ സൂമുള്ള ടെലിസ്കോപ്പ് കാമറയുമടക്കമുള്ള ട്രിപ്പിൾ കാമറാ സെറ്റപ്പ്, 90W ചാർജിംഗ് വേഗതയുള്ള 5,500mAh ബാറ്ററി, നിരവധി AI ഫീച്ചറുകൾ അടക്കം ഫ്ലാഗ്ഷിപ്പ് ഫോണുകളോട് മത്സരിക്കുന്ന ഒരു ഡിവൈസാണ് ടി4 അൾട്ര.

8 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ്, 12 ജിബി റാം + 512 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് കോൺഫിഗറേഷനുകളിൽ ലഭ്യമാണ് – യഥാക്രമം 37,999 രൂപ, 39,999 രൂപ, 41,999 രൂപയാണ് വില വരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe