പയ്യോളി: ജെ സി ഐ പുതിയനിരത്തും ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷ്യലിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടുപ്പിക്കുന്ന സൗജന്യ നേത്ര പരിശോധനയും തിമിരനിർണയ ക്യാമ്പും മെയ് 11 ഞായറാഴ്ച. രാവിലെ 9.00 മണി മുതൽ 01.00 മണി വരെ പയ്യോളി ട്രഷറി ബിൽഡിംഗ് മുൻവശത്താണ് ക്യാമ്പ് നടക്കുക.
ക്യാമ്പിൽ തിരഞ്ഞെടുക്കുന്ന രണ്ടു പേർക്ക് തിമിര ശാസ്ത്രക്രിയ സൗജന്യമായി ചെയുന്നതാണ്. വിദഗ്ധചികിത്സ ആവശ്യമുള്ളവർക്ക് അടുത്ത ദിവസം തന്നെ ഹോസ്പിറ്റലിലേയ്ക്കും തിരിച്ചു പയ്യോളിയിലേക്കും സൗജന്യമായി വാഹനം ഉണ്ടായിരിക്കും. തിമിര ശസ്ത്രക്രിയ ആവിശ്യമുള്ളവർക്ക് 20% വരെ ഡിസ്‌കൗണ്ടും ലഭിക്കുന്നതാണ്. ബുക്കിങ് നമ്പർ 7012435957, 9567560036.