ടാസ്ക് തുറയൂരിന്റെ 27-മത് ഓപ്പൺ കേരളാ വോളീമേള  മാർച്ച് 6 മുതൽ

news image
Mar 3, 2023, 4:45 pm GMT+0000 payyolionline.in

തുറയൂർ:  കോഴിക്കോട് ജില്ലയിലെ പ്രമുഖ വോളിബോൾ ടൂർണ്ണമെന്റായ ടാസ്ക് തുറയൂരിന്റെ 27-മത് ഓപ്പൺ കേരളാ വോളീമേള  മാർച്ച് 6 മുതൽ 12 വരെ പയ്യോളി അങ്ങാടിയിലെ ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ  നടക്കും. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മഹനീയ മാതൃകയായിട്ടുള്ള അയാണി മെഹബൂബിന്റെയും അങ്ങാടിക്കടവത്ത് അസ്സയിനാർ ഹാജിയുടെയും സ്മരണയ്ക്കായുള്ള ഈ വോളീമേളയിൽ ഇന്ത്യൻ ഇന്റർനാഷണൽ താരങ്ങൾ വിവിധ ക്ലബ്ബുകൾക്കായി ജഴ്സിയണിയുന്നു. വടകര ഡിവൈഎസ്പി  ആർ-ഹരിപ്രസാദ്   മാർച്ച് 6 ന് രാത്രി 8 മണിക്ക് ഉദ്ഘാടനം ചെയ്യുന്ന മേളയിൽ മുഖ്യാതിഥിയായി പ്രമുഖ വ്യവസായി ഇസ്മായിൽ എലൈറ്റ് മൂടാടി പങ്കെടുക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe