പയ്യോളി : തച്ചൻകുന്ന് താലൂക്ക് ആയുർവേദ ആശുപത്രി പരിസരത്ത് കഴിഞ്ഞ ദിവസം രാത്രി കാട്ടുപന്നിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു . ആശുപത്രിക്ക് സമീപമുള്ള കുയികാട്ട് വളപ്പിലെ കാടുപിടിച്ച പ്രദേശത്തുനിന്നാണ് പന്നി പുറത്തുവന്നതെന്നാണ് സംശയം.
സംഭവം സമീപത്തെ വീട്ടിലെ സി.സി.ടി.വി ക്യാമറകളിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. രാത്രികാലങ്ങളിൽ പന്നി റോഡരികിലേക്കും വീടുകളുടെ സമീപത്തേക്കും എത്തുന്നത് പ്രദേശവാസികൾക്ക് വലിയ ബുദ്ധിമുട്ടും ആശങ്കയും സൃഷ്ടിക്കുന്നതായി നാട്ടുകാർ പറയുന്നു.
ഇക്കാര്യം മുൻസിപ്പാലിറ്റി അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും, അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
