പയ്യോളി: തദ്ദേശ തെരഞ്ഞെടുപ്പിൽ പിഡിപി പയ്യോളി നഗരസഭയിൽ മത്സരിക്കും. 20,21,26 വാര്‍ഡുകളിലെ സ്ഥാനാർഥികളെ 7നു പയ്യോളിയിലെ അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ നടക്കുന്ന ജനറൽ കൺവെൻഷനിൽ പ്രഖ്യാപിക്കും. സ്ഥാനാർഥി പ്രഖ്യാപനത്തിന്റെ തയ്യാറെടുപ്പിനായി കഴിഞ്ഞ ദിവസം അക്ഷരമുറ്റം ഓഡിറ്റോറിയത്തിൽ പിഡിപി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്നു.
യോഗത്തിൽ കമ്മിറ്റിയുടെ വൈസ് ചെയർമാൻ ഇ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ സി ഹംസ സ്വാഗതം പറഞ്ഞു. യോഗത്തിൽ പിഡിപി മുനിസിപ്പൽ പ്രസിഡന്റ് ടി പി ലത്തീഫ്, സെക്രട്ടറി കെ സി ഷഫീക്, മണ്ഡലം കൗൺസിൽ അംഗം ടി പി സിദ്ദീഖ്, പി പി ഗഫൂർ, പി പി അഷ്റഫ്, ടി വാഹിദ്, ആര് . ഹമീദ് എന്നിവർ പ്രസംഗിച്ചു.
