തളിപ്പറമ്പ് വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയയാൾ കുഴഞ്ഞുവീണ് മരിച്ചു

news image
Dec 11, 2025, 9:26 am GMT+0000 payyolionline.in

കണ്ണൂർ : വോട്ട് ചെയ്യാനായി ബൂത്തിൽ കയറിയ ആൾ കുഴഞ്ഞുവീണ് മരിച്ചു. മോറാഴ കുട്ടഞ്ചേരിയിൽ കുട്ടഞ്ചേരി പടിഞ്ഞാറെ വീട്ടിൽ സുധീഷ് കുമാർ (48) ആണ് മരിച്ചത്. ലോട്ടറി വിൽപ്പനക്കാരൻ ആയിരുന്നു. ആന്തൂർ നഗരസഭയിലെ മോറാഴ സൗത്ത് എ എൽ പി സ്കൂളിൽ ബൂത്ത് നമ്പർ 24 ൽ രാവിലെ 10 മണിയോടെആയിരുന്നു സംഭവം.ബൂത്തിൽ വോട്ട് ചെയ്ത് മടങ്ങുന്നവർക്ക് ഇദ്ദേഹം ലോട്ടറി വിലാപന നടത്തിയിരുന്നു. ഇതിനിടെ ആണ് വോട്ട് ചെയ്യാനായി അകത്തേയ്ക്ക് കയറിയത്. സ്ലിപ് നൽകി കാത്തുനിൽക്കുന്നതിനിടെ ക്ഷീണം അനുഭവപെട്ടതിനാൽ സമീപത്ത് ഉണ്ടായിരുന്ന കസേരയിലേക്ക് ഇരുന്നു. എന്നാൽ ഇതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സുധീഷിന് പ്രഥമ ശ്രുശ്രൂഷ നൽകി ഉടൻ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സഭവിച്ചിരുന്നു.മൃതദേഹം പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ. വിമുക്തഭടൻ ബാലകൃഷ്ണൻ്റെയും പരേതയായ തങ്കമണിയുടെയും മകനാണ്. സുനിൽ ആണ് സഹോദരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe