കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ഒമ്പതു വയസുകാരി മരിച്ച സംഭവത്തിൽ താമരശ്ശേരി താലൂക്ക് ആശുപത്രിക്കെതിരെ കുടുംബം. കുട്ടിക്ക് കഴിഞ്ഞ ദിവസം വരേ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലായിരുന്നെന്ന് കുട്ടിയുടെ അച്ഛൻ സനൂപ് പറഞ്ഞു. ബുധനാഴ്ച രാത്രി ചെറിയ പനി തുടങ്ങിയെന്നും ഇന്നലെ രാവിലെ താമരശ്ശേരി ആശുപത്രിയിൽ കാണിച്ചിരുന്നുവെന്നും സനൂപ് പറഞ്ഞു. പിന്നീട് കുട്ടിയുടെ ആരോഗ്യ അവസ്ഥ പിറകെ മോശമാകുകയായിരുന്നു. വൈകുന്നേരത്തോടെയാണ് കുട്ടി മരിച്ചത്. പനി വരുന്നതിന് മുമ്പ് കുട്ടിക്ക് യാതൊരുവിധ പ്രശ്നവും ഉണ്ടായിരുന്നില്ലെന്നും സനൂപ് പറഞ്ഞു. ആശുപത്രിയിൽ മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് കുടുംബത്തിന്‍റെ ആരോപണം. അതേസമയം, കോഴിക്കോട് താമരശ്ശേരിയിൽ നാലാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി പനി ബാധിച്ച് മരിച്ചതിനെ തുടർന്ന് ആരോഗ്യവകുപ്പ് പ്രദേശത്ത് പനി സർവേ തുടങ്ങി. കുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച് ആശുപത്രിയിലാണ്. കുട്ടിയുടെ സ്രവസാംപിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. താമരശ്ശേരി കോരങ്ങാട് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കോരങ്ങാട് ആനപ്പാറ പൊയിൽ സനൂപിന്‍റെ മകൾ അനയ (9) ആണ് ഇന്നലെ വൈകിട്ട് മരിച്ചത്. പനിയും ചർദ്ദിയും മൂലം ഇന്നലെ രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനയയെ ആരോഗ്യം നില വഷളായതിനെ തുടർന്ന് ഉച്ചതിരിഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തെങ്കിലും ആശുപത്രിയിൽ എത്തും മുൻപ് മരണം സംഭവിച്ചു. മരണകാരണം അറിയാനായി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നുണ്ട്.എന്നാൽ, പനി ഛർദി ലക്ഷണങ്ങളുടെ എത്തുന്ന കുട്ടികൾക്ക് നൽകുന്ന ചികിത്സ അനയയ്ക്കും നൽകിയിരുന്നതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചത്. ആശുപത്രിയിൽ വച്ച് രക്ത പരിശോധന ഉൾപ്പെടെ നടത്തിയിരുന്നു. രക്തത്തിൽ കൗണ്ട് അൽപം ഉയർന്ന നിലയിൽ ആയതിനാലും ആരോഗ്യനില വഷളായതിനാലും മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചു. അനയയുടെ ശരീരം സ്രവം കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. പെൺകുട്ടിയുടെ രണ്ട് സഹോദരങ്ങളും ഒരു സഹപാഠിയും പനി ബാധിച്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് അതേസമയം, പെൺകുട്ടിയുടെ വീട് ഉൾപ്പെടുന്ന താമരശ്ശേരി പഞ്ചായത്തിലെ മൂന്നാം വാർഡിൽ ആരോഗ്യ വകുപ്പ് പനി സർവേ നടത്തുന്നുണ്ട്.
- Home
- കോഴിക്കോട്
- താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച്ചില്ല, കഴിഞ്ഞ ദിവസം വരെ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു’, ആരോപണവുമായി കുടുംബം
താമരശ്ശേരിയിൽ പനി ബാധിച്ച് 9 വയസുകാരിയുടെ മരണം; ‘ചികിത്സ ലഭിച്ചില്ല, കഴിഞ്ഞ ദിവസം വരെ ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു’, ആരോപണവുമായി കുടുംബം
Share the news :
Aug 15, 2025, 8:45 am GMT+0000
payyolionline.in
മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹയായി പള്ളിക്കര സ്വദേശി
ബ്ലൂമിംഗ് ആർട്സ് സ്വാതന്ത്ര്യ സ്മൃതി സംഗമം സംഘടിപ്പിച്ചു
Related storeis
കോഴിക്കോട്ട് ബസ് സ്കൂട്ടറിലിടിച്ച് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം
Nov 29, 2025, 4:12 pm GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം – വീഡിയോ
Nov 29, 2025, 4:54 am GMT+0000
കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ തീപിടിത്തം
Nov 29, 2025, 4:42 am GMT+0000
കുറ്റ്യാടിയിൽ കടന്നൽ കുത്തേറ്റ് പോത്ത് ചത്തതിന് പിന്നാലെ തേനീച്ച ആക...
Nov 29, 2025, 3:14 am GMT+0000
‘എല്ലാവരെയും കൊല്ലും’, കോഴിക്കോട് – ബെംഗളൂരു സ്വക...
Nov 27, 2025, 4:44 am GMT+0000
കോഴിക്കോട് വിവാഹ സത്ക്കാരത്തില്‍ പങ്കെടുത്ത് മടക്കം, പിന്നാലെയിട്ട്...
Nov 26, 2025, 4:04 pm GMT+0000
More from this section
കോഴിക്കോട് ഡാൻസാഫിന്റെ വൻ ലഹരിവേട്ട; രണ്ട് പേർ പിടിയിൽ
Nov 24, 2025, 1:08 pm GMT+0000
കോഴിക്കോട് ബസുകളുടെ സമയം അറിയാല്‍ സ്റ്റാന്‍ഡില്‍ എൽ ഇ ഡി സ്ക്രീന്‍...
Nov 21, 2025, 4:36 pm GMT+0000
എസ്ഐആർ ക്യാമ്പ് നടത്തിപ്പിനിടെ അരിക്കുളത്തെ ബി.എല്‍.ഒ കുഴഞ്ഞുവീണു
Nov 21, 2025, 3:10 am GMT+0000
മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടെ കോഴിക്കോട് രണ്ടു യുവാക്കൾക്ക് ...
Nov 20, 2025, 4:35 am GMT+0000
കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകളിൽ ഇനി പരീക്ഷകൾ ചോദ്യബാ...
Nov 19, 2025, 1:32 pm GMT+0000
താമരശ്ശേരി ചുരത്തിൽ ലോറി കുടുങ്ങി രൂക്ഷമായ ഗതാഗത തടസ്സം
Nov 19, 2025, 11:47 am GMT+0000
അമിതവേഗത്തിൽ എതിർദിശയിൽ നിന്നെത്തിയ പിക്കപ്പ് വാൻ സ്കൂട്ടറിലിടിച്ച...
Nov 19, 2025, 9:16 am GMT+0000
സ്കൂട്ടറിൽ യുവതിയും മകളും, പന്തീരാങ്കാവിലെത്തിയപ്പോൾ ബുള്ളറ്റിൽ വന്‍...
Nov 18, 2025, 9:27 am GMT+0000
കോഴിക്കോട് വീണ്ടും വോട്ടില്ലാത്ത കോൺഗ്രസ് സ്ഥാനാർഥി: ആളെ മാറ്റാൻ ആല...
Nov 18, 2025, 4:09 am GMT+0000
കക്കാടംപൊയിൽ -കൂമ്പാറ റോഡിൽ ഇരുചക്ര -വാഹനം താഴ്ചയിലേക്ക് വീണ് രണ്ടു...
Nov 18, 2025, 4:00 am GMT+0000
കൊടുവള്ളി നഗരസഭക്ക് മുന്നിൽ മരിച്ചവരുടെ ‘ബഹളം’; ജീവനോട...
Nov 17, 2025, 9:59 am GMT+0000
അയക്കൂറ മീന്‍ കിട്ടിയില്ല, ഹോട്ടല്‍ അടിച്ചുതകര്‍ത്തു; സംഭവം കോഴിക്ക...
Nov 15, 2025, 4:35 pm GMT+0000
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ കള്ള നോട്ട് വേട്ട; രണ്ടു വിദ്യാർഥികൾ...
Nov 15, 2025, 2:56 pm GMT+0000
കോഴിക്കോട് മലയോര മേഖലയിൽ കനത്ത ഇടിയും മഴയും; ഇടിമിന്നലേറ്റ് പൂച്...
Nov 14, 2025, 2:02 pm GMT+0000
പാളയം ബസ് സ്റ്റാന്റിലെ ശുചിമുറിക്കടുത്ത് ചുറ്റിപ്പറ്റി നിന്നു, പൊലീ...
Nov 10, 2025, 8:48 am GMT+0000
