താമരശ്ശേരിയിൽ മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ ഥാറിടിച്ച് രണ്ട് കാറുകൾ തകർന്നു; ഡ്രൈവർ കസ്റ്റഡിയിൽ

news image
Aug 15, 2026, 11:45 am GMT+0000 payyolionline.in

താമരശ്ശേരി: മദ്യലഹരിയിൽ യുവാവ് അമിതവേഗതയിൽ ഓടിച്ച ഥാർ ഇടിച്ച് രണ്ട് കാറുകൾ തകർന്നു. താമരശ്ശേരി – മുക്കം റോഡിൽ പഴശ്ശിരാജ സ്‌കൂളിന് മുൻവശത്തുവെച്ച് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. സംഭവത്തിൽ കൊടുവള്ളി പുത്തൂർ വെണ്ണക്കാട് സ്വദേശി ഷാഹിദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

താമരശ്ശേരി ഭാഗത്തുനിന്നും അമിതവേഗതയിലെത്തിയ ഥാർ, മുന്നിൽ സഞ്ചരിക്കുകയായിരുന്ന കാറിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഈ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലേക്ക് ഇടിച്ചുകയറുകയും രണ്ട് കാറുകൾക്കും ഗുരുതരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടമുണ്ടാക്കിയ ഥാറിൽ പോലീസ് നടത്തിയ പരിശോധനയിൽ ബിയർ കാനുകൾ കണ്ടെടുത്തു. ഡ്രൈവർ മദ്യപിച്ചാണ് വാഹനമോടിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe