വയനാട്: താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചിലില് പ്രതികരിച്ച റവന്യൂ വകുപ്പ് മന്ത്രി കെ രാജന്. മണ്ണിടിച്ചിലിനെ തുടര്ന്ന് അടച്ച ചുരം റോഡ് നിലവില് പൂര്ണമായി തുറക്കാന് സാധിക്കില്ലെന്ന് മന്ത്രി പറഞ്ഞു. ആധുനീക ഉപകരണങ്ങൾ എത്തിച്ച് പരിശോധിക്കണമെന്നും സുരക്ഷ ഉറപ്പാക്കിയതിന് ശേഷം മാത്രമേ റോഡ് പൂര്ണമായി തുറക്കൂ. പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനം ഉണ്ടാവൂ. ചുരത്തിലെ ഒമ്പതാം വളവില് അപകടക സാധ്യത നിലനില്ക്കുന്നുണ്ട്. ബന്ധപ്പെട്ട അധികൃതര് ഇന്ന് സ്ഥലത്തെത്തി പരിശോധന നടത്തും എന്ന് മന്ത്രി പ്രതികരിച്ചു. മഴ ശക്തമായി പെയ്യുന്ന സമയങ്ങളില് വാഹന ഗതാഗതം അനുവദിക്കില്ലെന്നും മഴ കുറയുന്ന സമയത്ത് മാത്രമേ ഒറ്റലൈനായി വാഹനങ്ങളെ കടത്തിവിടുകയുള്ളൂ എന്നും ജില്ലാ കലക്ടര് ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില് ഒറ്റലൈനായി വാഹനങ്ങൾ കടത്തിയിരുന്നു. റോഡിന്റെ താമരശ്ശേരി, വയനാട് ഭാഗങ്ങളില് ഇതിനായുള്ള ക്രമീകരണങ്ങള് വരുത്താനും ജില്ലാ കലക്ടര് നിര്ദ്ദേശം നല്കിയിട്ടുണ്ട്. ഇതുവഴി പോകുന്ന വാഹനങ്ങള് ജാഗ്രതയോടെയും വേഗത കുറച്ചും സഞ്ചരിക്കണം. ഇതുവഴിയുള്ള അത്യാവശ്യമല്ലാത്ത യാത്രകള് ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള് കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര് റോഡും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കലക്ടര് അറിയിച്ചു. നിലവില് താമരശ്ശേരി ചുരം റോഡിലേക്ക് വീണ പാറക്കല്ലുകളും മണ്ണും പൂര്ണമായും നീക്കം ചെയ്തിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില് അടര്ന്നു നില്ക്കുന്ന പാറകള് ഇനിയും റോഡിലേക്ക് വീഴാന് സാധ്യതയുണ്ട്. അതിനാല് പ്രദേശത്ത് മുഴുവന് സമയ നിരീക്ഷണം ഏര്പ്പെടുത്തും. പ്രദേശത്ത് റോഡില് രാത്രികാലത്ത് ആവശ്യത്തിന് വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സംവിധാനം ഫയര് ആന്റ് റെസ്ക്യൂ വിഭാഗവും തഹസില്ദാറും ഉറപ്പുവരുത്തും. ആവശ്യത്തിന് ക്രെയിനുകള് ഉള്പ്പെടെയുള്ള സംവിധാനങ്ങളും സജ്ജമാക്കും. ആംബുലന്സ് സര്വീസ് ഉറപ്പുവരുത്തുകയും പ്രദേശത്തെ ആശുപത്രികള്ക്ക് ജാഗ്രതാനിര്ദ്ദേശം നല്കാനും ജില്ലാകലക്ടര് നിര്ദ്ദേശം നല്കി.
- Home
- Latest News
- താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്ക്കുന്നു, പ്രതികരിച്ച് കെ രാജന്
താമരശ്ശേരി ചുരത്തിലെ മണ്ണിടിച്ചില്; റോഡ് തുറക്കുക സുരക്ഷ ഉറപ്പാക്കിയതിന് ശേഷം, അപകട സാധ്യത നിലനില്ക്കുന്നു, പ്രതികരിച്ച് കെ രാജന്
Share the news :

Aug 29, 2025, 5:31 am GMT+0000
payyolionline.in
നടക്കാവിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി; ഹണി ട്രാപ്പെന്ന് സംശയം
വരാന്തയിലെ ഗ്രില്ലിൽ നിന്ന് ഷോക്കേറ്റ് അഞ്ച് വയസ്സുകാരൻ മരിച്ചു
Related storeis
ബാഗിന്റെ വള്ളി ഡോറിൽ കുടുങ്ങി; കെഎസ്ആര്ടിസി ബസിന്റെ വാതില് തുറന്ന...
Oct 17, 2025, 6:50 am GMT+0000
വടകരയിൽ ദേശീയപാത ഗർഡർ സ്ഥാപിക്കൽ വീണ്ടും മുടങ്ങി; കമ്പനികൾ തമ്മിലുള...
Oct 17, 2025, 6:36 am GMT+0000
വിദ്യാര്ഥിനിക്ക് വാട്സ് ആപ്പിലൂടെ അശ്ലീല ചിത്രങ്ങളും വിഡിയോകളും അ...
Oct 17, 2025, 6:31 am GMT+0000
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അ...
Oct 17, 2025, 6:21 am GMT+0000
‘നോർക്ക കെയർ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയിൽ വിദേശത്ത് നിന്ന് തിരിച്ചെത്ത...
Oct 17, 2025, 6:01 am GMT+0000
പാളയം പച്ചക്കറി മാർക്കറ്റ് മാറ്റം; കൂടുതൽ സമയം വേണമെന്ന്...
Oct 17, 2025, 5:25 am GMT+0000
More from this section
മധ്യവയസ്കനെ തട്ടിക്കൊണ്ടുപോയി കവർച്ച: ആറാം പ്രതിയും അറസ്റ്റിൽ
Oct 17, 2025, 4:47 am GMT+0000
മെഡിക്കൽ കോളജിലെ സുരക്ഷാ ജീവനക്കാരിയെ ആക്രമിച്ച കേസ്: യുവാവ് കസ്റ്റ...
Oct 17, 2025, 4:44 am GMT+0000
15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ടിക്കറ്റ് വിൽപ്പന നിർത്തി ഇന്...
Oct 17, 2025, 4:10 am GMT+0000
ഹിജാബ് വിവാദം; ‘ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രി...
Oct 17, 2025, 4:07 am GMT+0000
വൈറ്റമിന് ഡി സപ്ലിമെന്റുകള് എന്നും കഴിക്കണോ? ഓവറായാല് അനുഭവിക്കേ...
Oct 17, 2025, 3:22 am GMT+0000
തുലാമാസ പൂജകൾ: ഇന്ന് ശബരിമല നട തുറക്കും, ദ്വാരപാലക ശില്പങ്ങളുടെ സ്വ...
Oct 17, 2025, 2:56 am GMT+0000
ദീപാവലി ആഘോഷങ്ങൾക്ക് ഇക്കുറി ഹരിത പടക്കങ്ങൾക്ക് മാത്രം അനുവാദം
Oct 17, 2025, 1:48 am GMT+0000
താമരശ്ശേരിയിൽ 9 വയസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല; വൈ...
Oct 17, 2025, 1:46 am GMT+0000
ബേപ്പൂരിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നും 36 പവൻ മോഷ്ടിച്ച യുവതി മും...
Oct 17, 2025, 1:41 am GMT+0000
ശബരിമല സ്വര്ണക്കൊള്ള; നടന്നത് വന് ഗൂഢാലോചന, ദേവസ്വം ഉദ്യോഗസ്ഥര്ക...
Oct 17, 2025, 1:37 am GMT+0000
മൂടാടിയിൽ സംവരണ വാർഡുകൾ പ്രഖ്യാപിച്ചു
Oct 16, 2025, 4:24 pm GMT+0000
കൂൺ കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം; തിരുവനന്തപുരത്ത് 6 പേർ ആശുപ...
Oct 16, 2025, 4:18 pm GMT+0000
താമരശ്ശേരിയിൽ നാലാം ക്ലാസുകാരി അനയയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്...
Oct 16, 2025, 3:49 pm GMT+0000
പയ്യോളി ബീച്ച് റോഡ് സൗന്ദര്യവൽക്കരണം പൂർത്തിയായില്ല: സ്ഥലം പാർക്കിം...
Oct 16, 2025, 2:49 pm GMT+0000
ടോൾ ബൂത്തുകളിൽ നവംബർ 15 മുതൽ പുതിയ മാറ്റം; കീശ കീറേണ്ടെങ്കിൽ ഉറപ്പാ...
Oct 16, 2025, 2:43 pm GMT+0000