തിക്കോടി : കേരള പ്രവാസി സംഘം തിക്കോടി വെസ്റ്റ് യൂണിറ്റ് മെമ്പർഷിപ്പ് പ്രവർത്തനം ആരംഭിച്ചു. ഹക്കിം കോയിമഠം കണ്ടിയ്ക്ക് ആദ്യ അംഗത്വം നൽകി യൂണിറ്റ് പ്രസിഡൻ്റ് എം.കെ. അനിൽ അംഗത്വ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
പ്രവാസികൾ ഇന്നനുഭവിക്കുന്ന സർക്കാർ ആനുകൂല്യങ്ങളെല്ലാം സമര-സംഘടനാ പ്രവർത്തനങ്ങളിലൂടെ പൊരുതി നേടിയതാണെന്നും ഇനിയും ഏറെ മുന്നോട്ടു പോകാനുണ്ടെന്നും അതിന് സംഘടനയെ ഇനിയും ഏറെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏരിയാ കമ്മിറ്റി അംഗം സി.ടി.അസ്സയിനാറിൻ്റെ നേതൃത്വത്തിൽ നടന്ന അംഗത്വപ്രവർത്തനത്തിൽ കുഞ്ഞികൃഷ്ണൻ കയ്യാടത്ത്, പുഷ്പരാജ് എം.കെ., ബിജു എം.കെ., ജി.ആർ.അനിൽ എന്നിവർ പങ്കെടുത്തു. അംഗത്വ പ്രവർത്തനം നവംബർ 30 ന് അവസാനിക്കും.
