പയ്യോളി ∙ തിക്കോടിയൻ സ്മാരക ഗവൺമെൻറ് വി എച്ച് എസ് സ്കൂളിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ മലയാളം തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ എപ്പോയ്മെൻ്റ് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ 17 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

                            