കണ്ണൂർ: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ edrop.sec.kerala.gov.in പ്രസിദ്ധീകരിച്ചു.
പോളിംഗ് ഡ്യൂട്ടിക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് എസ്എംഎസ് വഴിയും ലഭിക്കും.
പോളിംഗ് ഡ്യൂട്ടി ലഭിച്ചവർ അവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ ഇ-ഡ്രോപ്പ് ൽ അപ്‌ഡേറ്റ് ചെയ്യണം.
പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ-1 എന്നിവർക്കുള്ള പരിശീലന പരിപാടി 25 മുതൽ 28 വരെ നടത്തും.
