കൊല്ലം : തീരദേശ മേഖലയുടെ വികസനവും വിനോദ സഞ്ചാരത്തിലെ കുതിപ്പും ലക്ഷ്യമിട്ട് 8 വർഷം മുൻപു പ്രഖ്യാപിച്ച തീരദേശ ഹൈവേക്ക് അതിരടയാള കുറ്റി സ്ഥാപിക്കുന്നതു പോലും പൂർത്തിയാക്കാനായില്ല. ഇട്ട കുറ്റികൾ മിക്കയിടത്തും പിഴുതു മാറ്റി. അലൈൻമെന്റ് പൂർത്തിയാക്കാനും കഴിഞ്ഞിട്ടില്ല. കടലെടുത്തതു പോലെ മാഞ്ഞു പോയ പദ്ധതി നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പൊടി തട്ടിയെടുക്കുമോ? തെക്കു–വടക്ക് നീളുന്ന വെസ്റ്റ്–കോസ്റ്റ് ജലപാത പോലെ, തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കിലോമീറ്റർ ആണ് കടലോത്തുകൂടി കടന്നു പോകുന്ന ഹൈവേയുടെ നീളം. ജില്ലയിൽ പരവൂർ കാപ്പിൽ മുതൽ കരുനാഗപ്പള്ളി അഴീക്കൽ പണിക്കർകടവ് വരെ 41 കീലോ മീറ്റർ ദൂരം. ദേശീയപാതയിലൂടെ കടന്നു പോകുന്നത് ഒഴികെയാണ് ഈ ദൂരം. പരവൂർ തെക്കുംഭാഗം, മണിയൻകുളം പാലം, പൊഴിക്കര, താന്നി, കൊല്ലം ബീച്ച്, തങ്കശ്ശേരി വഴി ശക്തികുളങ്ങരയിൽ എത്തി അവിടെ നിന്നു ദേശീയപാതയിലൂടെ ഇടപ്പള്ളിക്കോട്ടയിലും അവിടെ നിന്നു അഴീക്കൽ എത്തുന്നതാണ് പാത. 14 മീറ്റർ വീതിയിൽ പാത വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. 9 മീറ്റർ വീതിയിൽ റോഡ്. നടപ്പാതയും സൈക്കിൾ പാതയും ഉൾപ്പെട്ടിട്ടുണ്ട്. ഇതിനായി 139.59 ഏക്കർ ഭൂമി ജില്ലയിൽ ഏറ്റെടുക്കേണ്ടി വരുമെന്നായിരുന്നു വിലയിരുത്തൽമൂന്നു റീച്ച് ജില്ലയിൽ മൂന്നു റീച്ച് ആയി തിരിച്ചു പാത നിർമിക്കാനാണ് ലക്ഷ്യമിട്ടത്. നീണ്ടകര മുതൽ ഇടപ്പള്ളിക്കോട്ട വരെ ദേശീയപാത –66 വഴിയാണ് കടന്നു പോകുന്നത്. 1. ജില്ലാ അതിർത്തിയായ പരവൂർ കാപ്പിൽ മുതൽ തങ്കശ്ശേരി വരെ– 17 കിലോമീറ്റർ. 2. തങ്കശ്ശേരി മുതൽ നീണ്ടകര വരെ –7.18 കിലോമീറ്റർ. 3. ഇടപ്പള്ളിക്കോട്ട മുതൽ അഴീക്കൽ പണിക്കർകടവ് വരെ 16.50 കിലോമീറ്റർ. ഒന്നാമത്തെ റീച്ചിൽ 62.61 ഏക്കർ ഭൂമി ഏറ്റെടുക്കാനായിരുന്നു പദ്ധതി. തങ്കശ്ശേരി മുതൽ നീണ്ടകര വരെയുള്ള രണ്ടാമത്തെ റീച്ചിൽ 20 ഏക്കറും ഇടപ്പള്ളിക്കോട്ട മുതൽ പണിക്കർകടവ് വരെ 56.98 ഏക്കർ ഭൂമിയും ഏറ്റെടുക്കേണ്ടി വരും. കല്ല് ഇട്ടില്ല മൂന്നാമത്തെ റീച്ചിൽ ഒരു കല്ലു പോലും സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. അലൈൻമെന്റ് സംബന്ധിച്ചു ധാരണ ആകാത്തത് ആണ് കാരണം. ഇടപ്പള്ളിക്കോട്ട വരെ ദേശീയപാതയിലൂടെ കടന്നു പോകുന്നത് ഒഴിവാക്കി കെഎംഎംഎല്ലിന്റെ പിൻവശത്തു കൂടി പാത നിർമിക്കണം എന്നാണ് ആവശ്യം. എംഎൽഎമാരായ സി.ആർ.മഹേഷ്, ഡോ.സുജിത്ത് വിജയൻ പിള്ള എന്നിവർ ഈ ആവശ്യമായി രംഗത്തെത്തി. എന്നാൽ തീരദേശത്തു കൂടി പാത കടന്നു പോകുന്നതിന് കെഎംഎംഎൽ ഭൂമി വിട്ടു നൽകേണ്ടി വരും. അവർ വിമുഖത കാണിക്കുകയാണ്. പ്രശ്നം പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. ഇതു കാരണം അലൈൻമെന്റ് പൂർത്തിയാക്കാനോ കല്ലിടാനോ കഴിയുന്നില്ല.കല്ലിട്ടു; അലൈൻമെന്റ് മാറും ഒന്നാമത്തെ റീച്ചിൽ കല്ലിടൽ പൂർത്തിയായെങ്കിലും അലൈൻമെന്റ് മാറ്റുന്നതു സംബന്ധിച്ച നിർദേശത്തിൽ തീരുമാനം എടുത്തില്ല. അലൈൻമെന്റിൽ മാറ്റം വരുത്തി വേഗം രേഖകൾ സമർപ്പിക്കാൻ നിർമാണ ചുമതലയുളള കേരള റോഡ് ഫണ്ട് ബോർഡിനെ (കെആർഎഫ്ബി) കഴിഞ്ഞ വർഷം ഏപ്രിൽ 26ന് അറിയിച്ചതാണ്. പിന്നീട് 2 തവണ ഇതു സംബന്ധിച്ചു ഓർമപ്പെടുത്തി കത്തു നൽകുകയും ചെയ്തു. ഇതുവരെ അതു നടപ്പായില്ല. രൂപരേഖ മാറുമ്പോൾ ദൂരം കുറയും. റീച്ചിൽ മിക്കയിടത്തും കല്ലുകൾ ഇപ്പോൾ കാണാനേയില്ല. അവ പിഴുതുമാറ്റി. റീച്ച് രണ്ട് പൂർത്തിയായില്ല റീച്ച് രണ്ടിന്റെ പുതുക്കിയ ഭരണാനുമതി ലഭിച്ചു. എതിർപ്പുണ്ടായ സ്ഥലങ്ങളിൽ ഒഴികെ കല്ലിട്ടു. ശക്തികുളങ്ങര മേഖലയിലാണു കല്ലിടൽ അവശേഷിക്കുന്നത്. സാമൂഹിക ആഘാത പഠനത്തിന് 2024 നവംബർ 11ന് അസാധാരണ ഗസറ്റിൽ വിജ്ഞാപനം പുറപ്പെടുവിക്കുകയും ഹിയറിങ് നടത്തി 2025 ഏപ്രിൽ 15നു കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. തുടർന്നു വിദഗ്ധ സമിതി രൂപീകരിച്ചു. ഇവരും റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ ഈ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചെങ്കിലും സർവേ നടപടികൾ ആരംഭിച്ചില്ല. കല്ലുകൾ ഇല്ലാത്തിടത്ത് കല്ലുകൾ സ്ഥാപിക്കുന്നതിനും മാഞ്ഞുപോയ നമ്പറുകൾ രേഖപ്പെടുത്തുകയും ചെയ്തെങ്കിൽ മാത്രമേ സർവേ നടപടികൾ കുറ്റമറ്റ രീതിയിൽ നടത്താൻ കഴിയൂ എന്ന് കാണിച്ചു കലക്ടറെയും കേരള റോഡ് ഫണ്ട് ബോർഡിനെയും അറിയിച്ചിട്ടുണ്ട്പുനരധിവാസം വീട് നഷ്ടമാകുന്നവർക്ക് പുനരധിവാസം ഉൾപ്പെടെയാണ് പ്രഖ്യാപിച്ചത്. നഷ്ടപരിഹാരം വാങ്ങാൻ താൽപര്യമില്ലാത്തവരെ ഭൂമി കണ്ടെത്തി വീടു നിർമിച്ചു നൽകി പുനരധിവസിപ്പിക്കാൻ ആയിരുന്നു ലക്ഷ്യമിട്ടിരുന്നത്. തീരദേശ വികസന കോർപറേഷനാണ് പുനരധിവാസ ചുമതല നൽകിയത്.ദേശത്തോടു ചേർന്ന പുനരധിവസിപ്പിക്കാൻ ആയിരുന്നു ലക്ഷ്യം. കേരളം സ്വപ്നം കണ്ട, അധികൃതർ വലിയ വാഗ്ദാനങ്ങൾ നൽകിയ പദ്ധതി, കുറ്റി കുഴിച്ചിട്ട ഇടത്തു നിൽക്കുകയാണ്.
- Home
- Latest News
- തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കി.മീ: തീരദേശ ഹൈവേ കടലെടുത്തോ?
തിരുവനന്തപുരം പൊഴിയൂർ മുതൽ കാസർകോട് തലപ്പാടി വരെ 623 കി.മീ: തീരദേശ ഹൈവേ കടലെടുത്തോ?
Share the news :
Feb 8, 2026, 5:31 am GMT+0000
payyolionline.in
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട; എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ, പാക്കറ്റ ..
കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച് പൊട്ടിച് ..
Related storeis
കളം പിടിക്കാൻ എൽഡിഎഫ്; മേഖലാ ജാഥകൾ പര്യടനം തുടരുന്നു, തെരഞ്ഞെടുപ്പോ...
Feb 8, 2026, 5:56 am GMT+0000
സ്കൂട്ടർ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കം, യുവതിയുടെ കൈ വെട്ട...
Feb 8, 2026, 5:50 am GMT+0000
കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണം’; ഷിംജിതയുടെ ജാമ്യാപേക...
Feb 8, 2026, 5:46 am GMT+0000
കളി കാര്യമായി, ഇക്കിളിയിട്ടത് ചോദ്യം ചെയ്തു; സഹപാഠിയുടെ മൂക്കിടിച്ച...
Feb 8, 2026, 5:36 am GMT+0000
ശബരിമല തീർത്ഥാടനം: സന്നിധാനത്തെ ദിവസവേതനക്കാർ ലക്ഷങ്ങള് വീട്ടിലേക്...
Feb 8, 2026, 5:20 am GMT+0000
അസഹനീയ ദുർഗന്ധം, ‘ദുരന്തമായി’ എറണാകുളം തുരന്തോ ട്രെയിൻ; ശുചിമുറിയെ ...
Feb 8, 2026, 5:02 am GMT+0000
More from this section
സ്പായിലെ ബലാത്സംഗം: സ്വമേധയാ കേസെടുത്തെന്ന് എസ്.പി; ‘പൊലീസ് ഉദ്യോഗസ...
Feb 7, 2026, 4:07 pm GMT+0000
വാട്സ്ആപ്പിൽ ഇനി കളി മാറും; ഇൻസ്റ്റാഗ്രാമിനെ വെല്ലുന്ന ആ ഫീച്ചർ ഇത...
Feb 7, 2026, 3:26 pm GMT+0000
മലപ്പുറത്ത് ജനസംഖ്യ നാൽപ്പത്തഞ്ച് ലക്ഷം കടന്നു, പ്രമേയം പാസാക്കി സമസ്ത
Feb 7, 2026, 2:25 pm GMT+0000
ബാലരാമപുരത്ത് വീട്ടമ്മ കത്തിക്കരിഞ്ഞ നിലയിൽ
Feb 7, 2026, 2:19 pm GMT+0000
വിമാനം വഴി 23 കോടിയുടെ ഹൈഡ്രോ കഞ്ചാവ് കടത്ത്; ചെന്നൈയിൽ ആറ് മലയാളി...
Feb 7, 2026, 2:14 pm GMT+0000
കുറ്റ്യാടിയിൽ വീട്ടിൽ ഒളിപ്പിച്ച നിലയിൽ 34.186 കിലോഗ്രാം കഞ്ചാവ് പ...
Feb 7, 2026, 2:00 pm GMT+0000
പുണെയിലേക്ക് മുങ്ങിയ പോക്സോ കേസിലെ പ്രതിയെ പന്തീരാങ്കാവ് പൊലീസ് പിട...
Feb 7, 2026, 1:47 pm GMT+0000
തൊഴിലുറപ്പ് പ്രവർത്തിക്കിടെ ഭക്ഷ്യ വിഷബാധ 24 തൊഴിലാളികൾ ആശുപത്രിയിൽ...
Feb 7, 2026, 1:32 pm GMT+0000
കുട്ടികളെയും കൗമാരക്കാരെയും കെണിയിലാക്കുന്ന കൊറിയൻ ലവ് ഗെയിം: ഇതൊരു...
Feb 7, 2026, 9:46 am GMT+0000
കുഞ്ഞുങ്ങൾക്ക് കണ്മഷി വേണ്ട; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ് ഇങ്ങനെ
Feb 7, 2026, 9:34 am GMT+0000
‘ഞങ്ങളെ അയാൾക്ക് ഒരുമിച്ച് കല്യാണം കഴിക്കണം, പോകുന്നിടത്തെല്ലാം വന്...
Feb 7, 2026, 9:32 am GMT+0000
മണിയൻപിളള രാജു പ്രതിയായ വാഹനാപകട കേസ്: സ്റ്റേഷനിലേക്ക് വിളിച്ചെന്ന ...
Feb 7, 2026, 9:29 am GMT+0000
സ്പാ ബലാത്സംഗം: ‘ പ്രതികൾ ക്രൂരമായി പീഡിപ്പിച്ചു, നഗ്ന ചിത്രങ...
Feb 7, 2026, 9:00 am GMT+0000
ദീപക്കിന്റെ ആത്മഹത്യ; ഷിംജിതയുടെ ജാമ്യപേക്ഷ പരിഗണിക്കുന്നത് തിങ്കള...
Feb 7, 2026, 7:43 am GMT+0000
ഓൺലൈൻ തട്ടിപ്പ്; റിട്ട. ബാങ്ക് ഉദ്യോഗസ്ഥന്റെ 5.38 ലക്ഷം സൈബർ മോ...
Feb 7, 2026, 7:05 am GMT+0000
