തിരുവനന്തപുരത്ത് 14 വയസ്സുകാരിയെ കാണാതായി; കരമന പോലീസ് അന്വേഷണം തുടങ്ങി

news image
Jan 11, 2026, 3:46 pm GMT+0000 payyolionline.in

തിരുവനന്തപുരം നഗരസഭയിലെ കരുമം മേഖലയിൽ നിന്നും 14 വയസ്സുകാരിയെ കാണാതായതായി പരാതി. കരുമം സ്വദേശിനിയായ ലക്ഷ്മിയെയാണ് കാണാതായത്.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് കുടുംബം ഉടൻ തന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ കരമന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ കണ്ടെത്താനായി പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് പരിശോധന നടത്തുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe