കൊയിലാണ്ടി: ബ്ലൂ ഫ്ലാഗ് ലഭിച്ച നമ്മുടെ കാപ്പാട് വീണ്ടും അടിമുടി മാറും. തീരവും പാർക്കുമെല്ലാം അടിപൊളിയാകും. കാപ്പാട് തീരദേശ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചു. പത്ത് കോടി രൂപയാണ് അനുവദിച്ചത്പാർക്ക് വികസനമുൾപ്പടെയുളള വികസന പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്. വിനോദ സഞ്ചാരികളെ ആകർഷിക്കാനുളള പദ്ധതി നടപ്പിലാക്കും. ഇതു കൂടാതെ കാപ്പാട് -കൊയിലാണ്ടി ഹാർബർ തീരദേശ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കാൻ 25 ലക്ഷം രൂപ അനുവദിച്ചു.
അരിക്കുളം നടേരി മുത്താമ്പി റോഡ് വികസനത്തിന് ആറ് കോടി രൂപയും ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. ഇതുകൂടാതെ പയ്യോളി ചെത്തിൽതാഴ അറുവയൽ റോഡ്(25 ലക്ഷം),പയ്യോളി എടവലത്ത് മുക്ക് വളളുവശ്ശേരി റോഡ്(15 ലക്ഷം),പറമ്പിൻ മിൽ ആയുർവ്വേദാശുപത്രി ലിങ്ക് റോഡ(15 ലക്ഷം),കുറ്റിപ്പുറത്തിൽ കനാൽ റോഡ്(20 ലക്ഷം), ചെത്തിൽത്താര ഹരിജൻ നഗർ റോഡ്(20 ലക്ഷം), ചെങ്ങോട്ടുകാവ് പൊയിൽക്കാവ് ബീച്ച് റോഡ്(25 ലക്ഷം), ചേമഞ്ചേരി വെങ്ങളം കല്ലട താഴ റോഡ്(15 ലക്ഷം),വളളിൽക്കടവ് കല്ലടതാഴ റോഡ്(25 ലക്ഷം), കാഞ്ഞിലശ്ശേരി കുട്ടൻ കണ്ടി റോഡ്(25 ലക്ഷം), കൊയിലാണ്ടി നഗരസഭയിലെ മന്ദമംഗലം ബീച്ച് ചേരിക്കുഴി റോഡ്(15 ലക്ഷം), കാട്ടുവയൽ പൂവ്വങ്ങൽ റോഡ് (20 ലക്ഷം) , പെരുവട്ടൂർ വിയ്യൂർ റോഡ്(25 ലക്ഷം), കൂമൻ തോട് കാട്ടുവയൽ റോഡ്(20 ലക്ഷം),ചാലിൽ പറമ്പ് വലിയമങ്ങാട് റോഡ്(10 ലക്ഷം),ചാത്തോത്ത് വിയ്യൂരമ്പലം റോഡ്(15 ലക്ഷം), ഏരത്ത് കുന്ന് റോഡ്(15 ലക്ഷം), മൂടാടി പഞ്ചായത്തിലെ കുണ്ടു കുനി പോവതി വയൽ റോഡ്(20 ലക്ഷം),ഇലഞ്ഞിത്തറ ഫുട്പാത്ത് റോഡ്(25 ലക്ഷം),പുറായിൽ പളളി പയന്തരകടവ് റോഡ്(25 ലക്ഷം), തിക്കോടി പഞ്ചായത്തിലെ കൊല്ലംകണ്ടി മുത്തപ്പൻ ക്ഷേത്രം റോഡ്(25 ലക്ഷം), മീത്തലെ പളളി പറോളി നട റോഡ്(20ലക്ഷം) എന്നീ റോഡ് നവീകരണ പദ്ധതികൾക്കും തുക അനുവദിച്ചു.
