തുറയൂർ : സോഷ്യലിസ്റ്റും കലാ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന അജീഷ് കൊടക്കാടിൻ്റെ 10-ാം അനുസ്മരണ ദിനം രാഷ്ട്രീയ ജനതാദൾപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറയൂരിൽ വിവിധ പരിപാടികളോടെ നടന്നു. കൊടക്കാട് വീട്ടിലെ സ്മൃതികുടീരത്തിൽ നടന്ന പുഷ്പാർച്ചനയ്ക്ക് ശേഷം കണ്ണമ്പത്ത് മുക്കിൽ നടന്ന സർവകക്ഷി അനുസ്മരണ യോഗം ആർ ജെ.ഡി ജില്ല ജനറൽ സെക്രട്ടറി ജെ.എൻ പ്രേം ഭാസിൻ ഉദ്ഘാടനം ചെയ്തു.

വള്ളിൽ പ്രഭാകരൻ ആധ്യക്ഷനായി. എം.പി ഷിബു, ഇ.കെ. ബാലകൃഷ്ണൻ , ലത്തീഫ് തുറയൂർ, കെ രാജേന്ദ്രൻ, കെ.ടി ഹരീഷ്, നിഷാദ് പൊന്നം കണ്ടി, പി. ബാലഗോപാലൻ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, രാജൻ കൊളാവിപ്പാലം, മധു മാവുള്ളാട്ടിൽ,കെടി. പ്രമോദ്, അനിത ചാമക്കാലയിൽ എന്നിവർ സംസാരിച്ചു.
ഇരിങ്ങത്ത് ആശാരി കണ്ടി സത്യൻ്റെ സ്മൃതികുടീരത്തിൽ നിന്ന് ആരംഭിച്ച് പയ്യോളി അങ്ങാടിയിൽ സമാപിച്ച ദീപശിഖ പ്രയാണം ആർ വൈ ജെ.ഡി മണ്ഡലം പ്രസിഡണ്ട് സി. വിനോദൻ,ജാഥാ ക്യാപ്റ്റൻ മനൂപ് മലോലിന് ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു. നിരവധി ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയിൽ നടന്ന പ്രയാണത്തിന് ടിഎൻ.ഷാബി പി.കെ. ലീജ,ആഷിക സി കെ,അജിത്ത് കണ്ണമ്പത്ത് തുടങ്ങിയവർ നേതൃത്വം നൽകി.
വൈകീട്ട് പയ്യോളി അങ്ങാടിയിൽ ബാൻ്റ് വാദ്യത്തിൻ്റെ അകമ്പടിയോടെ നടന്ന അനുസ്മരണ റാലിയിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനം ആർ ജെ.ഡി ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. ആർ ജെ.ഡി തുറയൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ടി.എം രാജൻ ആധ്യക്ഷനായി. പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് പി. മോനിഷ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ കമ്മിറ്റി അംഗം കെ.ടി.രതീഷ്, കെ.വി ബാലൻ, സി.കെ. ശശി, ഒ.എം സതീശൻ എന്നിവർ സംസാരിച്ചു.
