നാദാപുരം : തൂണേരി ഗ്രാമപ്പഞ്ചായത്തിലെ തൂണേരി യു.പി. സ്കൂൾകെട്ടിടത്തോട് ചേർന്ന സ്വകാര്യവ്യക്തിയുടെ സ്ഥലത്ത് അനധികൃതമായി മണ്ണെടുക്കുന്നതായി പരാതി. സ്കൂൾകെട്ടിടത്തിന് അപകടഭീഷണി ഉയർത്തിക്കൊണ്ടാണ് വ്യാപകമായ രീതിയിൽ മണ്ണെടുക്കൽ തുടരുന്നത്. കഴിഞ്ഞദിവസാണ് മണ്ണെടുത്തവിവരം പുറംലോകം അറിയുന്നത്. വൻതോതിൽ മണ്ണെടുത്തതുമൂലം സ്കൂൾകെട്ടിടം ഭീഷണിയിലാണ്. സ്കൂളിലെത്തുന്ന വിദ്യാർഥികൾ ഏറെ ഭീതിയിലാണ്. മണ്ണെടുത്തതിന്റെപേരിൽ പ്രദേശവാസികൾ പരാതിയുമായി വന്നതോടെ നടപടിക്ക് ഒരുങ്ങുകയാണ് ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലം സന്ദർശിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ. രജീഷ്, മെമ്പർമാരായ സി.കെ.സി. അഹമ്മദ്, എം.വി. ഉഷ, വി. നിജിത വി, റജീന കാഞ്ഞിരക്കണ്ടിയിൽ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി പി.ജി. സിന്ധു, അസിസ്റ്റന്റ് എൻജിനിയർ അർച്ചന ചന്ദ്രൻ, പ്രധാനാധ്യാപകൻ കെ.പി. സുധീഷ്, പി.ടി.എ. പ്രസിഡന്റ് പി.കെ. ചന്ദ്രൻ എന്നിവർ സ്ഥലം സന്ദർശിക്കാൻ ഒപ്പമുണ്ടായിരുന്നു.
തൂണേരിയിൽ അനധികൃത മണ്ണെടുപ്പ് ഭീഷണിയാകുന്നു
Mar 14, 2026, 3:19 am GMT+0000
payyolionline.in
എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം ആർ അജിത്കുമാറിനെ നീക്കി; ബി അശോകിനും മാറ ..
പാചകവാതക സിലിണ്ടർ പ്രതിസന്ധി; ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ ഏർപ ..
