തെലങ്കാനയിൽ ഫലക്‌നുമ എക്‌സ്‌പ്രസിൽ തീപിടിത്തം; യാത്രക്കാരെ പുറത്തിറക്കി

news image
Jul 7, 2023, 8:10 am GMT+0000 payyolionline.in

ഹൈദരാബാദ് ∙ ഫലക്‌നുമ എക്‌സ്‌പ്രസ് ട്രെയിനിൽ തീപിടിത്തം. തെലങ്കാനയിലെ പഗിഡിപള്ളി– ബൊമ്മെപള്ളി സ്റ്റേഷനുകൾക്ക് ഇടയിൽ രാവിലെയായിരുന്നു സംഭവം. തീപിടിത്തമുണ്ടായ ഉടനെ ട്രെയിൻ നിർത്തി യാത്രക്കാരെ ഒഴിപ്പിച്ചതിനാല്‍ വൻദുരന്തം ഒഴിവായി. ആർക്കും പരുക്കില്ലെന്നാണു റിപ്പോർട്ട്.

സെക്കന്തരാബാദില്‍നിന്നു ബംഗാളിലെ ഹൗറയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം. ‘‘ട്രെയിനിലെ മൂന്ന് കോച്ചുകളിലാണ് തീ പിടിച്ചത്. ട്രെയിൻ നിർത്തി യാത്രക്കാരെ എല്ലാവരെയും ഉടൻ പുറത്തിറക്കി. എല്ലാവരും സുരക്ഷിതരാണ്. അപകടമുണ്ടായ കോച്ചുകൾ ട്രെയിനിൽനിന്ന് വേർപെടുത്തി.’’– സൗത്ത്–സെൻട്രൽ റെയിൽവേ സിപിആർഒ സി.എച്ച്.രാകേഷ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe