തൊടുപുഴ: ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുമായി മൂന്നുപേർ പിടിയിൽ. തൊടുപുഴ അഞ്ചിരി പാലപ്പിള്ളി സ്വദേശി ജോൺസൺ, ഇഞ്ചിയാനി സ്വദേശി കുര്യക്കോസ്, മടക്കത്താനം സ്വദേശി കൃഷ്ണൻ എന്നിവരാണ് പിടിയിലായത്.
ജോൺസന്‍റെ വീട്ടിൽനിന്നാണ് ഒരടി വീതം വലുപ്പമുള്ള രണ്ട് വിഗ്രഹങ്ങൾ വനം വകുപ്പ് ഫ്ലൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്. ഇവ 25 ലക്ഷം രൂപക്ക് വിൽക്കാനായിരുന്നു പ്രതികളുടെ ശ്രമമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.