ദില്ലിയില്‍ വായു മലിനീകരണം രൂക്ഷം ; നാളെ മുതൽ പ്രൈമറി സ്കൂളുകൾ അടയ്ക്കും

news image
Nov 4, 2022, 7:22 am GMT+0000 payyolionline.in

ദില്ലി: വായു മലിനീകരണം രൂക്ഷമായി എൻ സി ആർ മേഖലയിൽ പലയിടങ്ങളിലും വായു ഗുണ നിലവാര സൂചിക ‌ ‌500 കടന്നു.പുക മഞ്ഞും രൂക്ഷമായി.ഉത്തർപ്രദേശ് ദില്ലി അതിർത്തിയിലെ ഗൗതം ബുദ്ധനഗർ ജില്ലയിൽ സ്കൂളുകൾ നവംബർ 8 വരെ ഓൺലൈൻ ആയി പ്രവർത്തിക്കാൻ നിർദ്ദേശം നല്‍കി.

 

മലിനീകരണം ‌നിയന്ത്രിക്കാൻ ദില്ലി പരിസ്ഥിതി മന്ത്രി ഗോപാൽ റായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം നടക്കും.പ്രൈമറി സ്കൂളുകൾ നാളെ മുതൽ അടച്ചിടും.അഞ്ചാം ക്ലാസിന് മുകളിൽ ക്ലാസ് മുറിക്ക് പുറത്തുള്ള പ്രവർത്തനങ്ങൾ നിർത്തിവയ്ക്കും.കായിക മൽസരങ്ങൾ അനുവദിക്കില്ല. വായു മലിനീകരണ പ്രശ്നത്തിൽ ഇടപെടാൻ ആവശ്യപ്പെട്ട് അഭിഭാഷകൻ സമർപ്പിച്ച ഹർജി  സുപ്രീംകോടതി അടിയന്തരമായി പരിഗണിക്കും

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe