കൊച്ചി: ഓപറേഷൻ നുംകൂർ എന്ന പേരിൽ സിനിമാതാരങ്ങളുടെ വീടുകളിലടക്കം കസ്റ്റംസിന്റെ രാജ്യവ്യാപക റെയ്ഡ്. ഭൂട്ടാൻ വഴി നികുതി വെട്ടിച്ച് ആഡംഭര കാറുകൾ ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ചാണ് അന്വേഷണം.
കേരളത്തിൽ ദുൽഖർ സൽമാൻ, പൃഥ്വിരാജ് എന്നിവരടക്കം പ്രമുഖ നടൻമാരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. അഞ്ച് ജില്ലകളിൽ 30 കേന്ദ്രങ്ങളിൽ പരിശോധന നടക്കുന്നതായാണ് വിവരം. ദുൽഖറിന്റെ പനമ്പള്ളിയിലെ വീട്ടിലാണ് പരിശോധന നടക്കുന്നത്.