ദേശീയപാതയിൽ വെണ്ണക്കാട് ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്

news image
Apr 12, 2026, 2:29 am GMT+0000 payyolionline.in

കൊടുവള്ളി: ദേശീയപാതയിൽ വെണ്ണക്കാട് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രി ഒൻപതരയോടെ വെണ്ണക്കാട് പെട്രോൾ പമ്പിന് സമീപത്തെ വളവിലായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തുനിന്ന് വയനാട്ടിലേക്ക് ചെരിപ്പ് നിർമ്മാണ സാമഗ്രികളുമായി പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.

ലോറി ജീവനക്കാരനായ കിരൺ ഉൾപ്പെടെയുള്ളവർക്കാണ് പരിക്കേറ്റത്. ഇവരെ ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

അപകടത്തെത്തുടർന്ന് ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. കൊടുവള്ളി പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പിന്നീട് ക്രെയിൻ ഉപയോഗിച്ച് ലോറി റോഡിൽനിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe