ദേശീയ സൈക്കിൾ പോളോയിൽ മികച്ച പ്രകടനവുമായി കൊയിലാണ്ടിയിലെ താരങ്ങൾ

news image
Jan 26, 2024, 9:18 am GMT+0000 payyolionline.in

കൊയിലാണ്ടി: ഭോപ്പാലിൽ വച്ച് നടന്ന ദേശീയ സൈക്കിൾ പോളോ മത്സരത്തിൽ കേരളത്തിനും വേണ്ടി മൽസരിച്ച കൊയിലാണ്ടിയുടെ അഭിമാന താരങ്ങളായ ജാൻവിശങ്കർ, ജനികാ ബി ശേഖർ, ധനലക്ഷ്മി സബ്ജൂനി വിഭാഗത്തിൽ കേരളം മൂന്നാം സ്ഥാനത്തും ജൂനിയർ വിഭാഗത്തിൽ നാലാം സ്ഥാനമാണ് കൈവരിച്ചത് സഹോദരിമാരാണ് ജാൻ വി ബി ശേഖറും, ജനിക ബി ശേഖറും. ചെങ്ങോട്ടുകാവ് വടക്കയിൽ ബിജുവിൻ്റെയും ജി.വി.എച്ച്.എസ്.എസ്. ലെനവീന ടീച്ചറുടെയും മക്കളാണ് ,ധനലക്ഷ്മി കുറുവങ്ങാട് സ്വദേശികളായ ബാലൻ്റെയും ലത ടീച്ചറുടെയും മകളാണ്. ജനിക സബ്ജൂനിയർ വിഭാഗത്തിലും ജാൻവി, ധനലക്ഷ്മി എന്നിവർ ജൂനിയർ വിഭാഗത്തിലും ആണ് മത്സരിച്ചത്  ഇന്ത്യയിലെ മികച്ച ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഇവർക്ക് നല്ല പ്രകടനം കാഴ്ച വെക്കാൻ സാധിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe