പയ്യോളി : നഗരസഭ വാർഷിക പദ്ധതിയുടെ ഭാഗമായി എസ്.സി വിദ്യാർത്ഥികൾക്കുള്ള ലാപ്പ്ടോപ്പ് വിതരണം ചെയ്തു. ലാപ്ടോപ്പിന് വാർഡ് സഭ വഴി അപേക്ഷിച്ചവരിൽ അർഹരായ മുഴുവൻ പേർക്കും ലാപ്ടോപ്പ് ലഭിക്കും.6,75,000/- രൂപ ചിലവഴിച്ച് 18 വിദ്യാർത്ഥികൾക്കാണ് ലാപ്പ്ടോപ്പ് നല്കുന്നത്.

ലാപ്ടോപ്പ് വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എൻ സാഹിറ നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർമാരായ കെ.ടി സിന്ധു, പി.കുഞ്ഞാമു എന്നിവർ സംസാരിച്ചു.
നഗരസഭ സെക്രട്ടറി വിജില എം സ്വാഗതവും നിർവ്വഹണ ഉദ്യോഗസ്ഥൻ ടി.പി. പ്രജീഷ് കുമാർ നന്ദിയും പറഞ്ഞു.
