നടൻ രാഹുൽ മാധവ് വിവാഹിതനായി.ദീപശ്രീയാണ് വധു. ബന്ധുക്കളുടേയും അടുത്ത സുഹൃത്തുക്കളുടേയും സാന്നിധ്യത്തിൽ ബംഗളൂരുവിൽവച്ചായിരുന്നു വിവാഹം.
സംവിധായകൻ ഷാജി കൈലാസ്, നിർമാതാവ് ബാദുഷ, താരങ്ങളായ നരേൻ, സൈജു കുറുപ്പ് തുടങ്ങിയവർ വിവാഹചടങ്ങിൽ പങ്കെടുത്തു.
ബാംങ്കോക് സമ്മർ എന്ന ചിത്രത്തിലൂടെയാണ് രാഹുൽ മലയാളത്തിൽ എത്തുന്നത്. തമിഴ് ചിത്രമായ അധേ നേരം അധേ ഇടമാണ് ആദ്യ ചിത്രം. വാടാമല്ലി, മെമ്മറീസ്, കടുവ, ആദം ജേൺ, പൊറിഞ്ചു മറിയം ജോസ്, തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.