നന്തി : നന്തിയിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനം ജില്ലാ കമ്മിറ്റി അംഗം ടി എം ബിന്ദു ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സമ്മേളനത്തിൻ്റെ മുന്നോടിയായി വരുന്ന സമ്മേളനങ്ങളുടെ ഭാഗമായി നന്തിയിൽ നടന്ന നന്തി വില്ലേജ് സമ്മേളനം കെ.സിന്ധു പതാക ഉയർത്തി. പ്രസിഡൻ്റിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളന നടപടികളിൽ വില്ലേജ് സെക്രട്ടറി .പി സ്മിതറിപ്പോർട്ടും, ജില്ലാ കമ്മിറ്റി അംഗവും, പയ്യോളി ഏരിയാ സെക്രട്ടറിയുമായ എം.പി അഖില സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ കമ്മിറ്റി അംഗം പി.കെ, ഷീജ , വി.കെ റജുല , കമല, അനിത എന്നിവർ സംസാരിച്ചു.
പുതിയ കമ്മിറ്റി പ്രസിഡൻ്റ് പി ഷൈജ , സെക്രട്ടറി പി.എം ശ്രീലത , ട്രഷറർ ഹർഷലത എന്നിവരെ സമ്മേളനം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. സ്വാഗത സംഘ ചെയർമാൻ വി.വി സുരേഷ് സ്വാഗതവും, പി ഷൈജ നന്ദിയും പറഞ്ഞു.