നന്തിയിൽ ഓട്ടോയിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി മാതൃകയായി ഡ്രൈവർ

news image
Sep 16, 2025, 4:54 pm GMT+0000 payyolionline.in

 

നന്തി ബസാർ: ഓട്ടോയിൽ നിന്നും കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം തിരികെ നൽകി മാതൃകയായി ഓട്ടോ ഡ്രൈവർ. പയ്യോളി ബിസ്മി നഗറിലേക്ക് ഓട്ടം പോയി തിരികെ വരുന്ന വഴി
പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് പിൻസീറ്റിൽ സ്വർണ്ണാഭരണം കണ്ടത്.
ഓട്ടോയിൽ യാത്രചെയ്ത 20-ാം മൈലിലെ പാലൂകുറ്റി കുനി എം.സി ഷറഫുദ്ദീൻ്റെ ഭാര്യ താഹിറ യുടെയായിരുന്നു സ്വർണ്ണാഭരണം. തുടർന്ന് വിവരം അറിയിച്ച ശേഷം സ്വർണ്ണാഭരണം വീട്ടിൽ ചെന്ന് തിരിച്ചേൽപ്പിച്ചു ഓട്ടോ ഡ്രൈവറായ കുതിരോടി അച്ചുതൻ.
20-ാം മൈൽ സി.പി.എം ബ്രാഞ്ചംഗമാണ് കുതിരോടി അച്ചുതൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe