നന്തി ബസാർ : ‘ഫാസിസ്റ്റ് കാലത്തെ മൗനം കാപട്യമാണ് ‘ എന്ന പ്രമേയത്തിൽ നന്തി ബസാറിൽ നടക്കുന്ന മൂടാടി പഞ്ചായത്ത് മുസ്ലിം ലീഗ് സമ്മേനത്തിന് തുടക്കമായി. മുചുകുന്നിൽ നിന്ന് ലീഗ് നേതാവായ എൻ.കെ.ഇബ്രാഹിം സാഹിബ് കെ.പി.കരീമിന് കൈമാറി നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ പുറപ്പെട്ട കൊടിമര ജാഥ സമ്മേളന സ്ഥലമായ നന്തി ബസാറിൽ എത്തിയതോടെ സ്വാഗത സംഘം കൺവീനർ കെ.പി.കരീം സാഹിബ് പതാക ഉയർത്തി.
രണ്ട് ദിവസമായി നടക്കുന്ന പരിപാടിയിൽ ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മൃഹമ്മദ് ബഷീർ സാഹിബ്, ഷാഫി ചാലിയം ,പി.കെ.നവാസ് എന്നിവർ പ്രസംഗിക്കും. മൂടാടിയിൽ നിന്ന് ശനിയാഴ്ച നാലുമണിക്ക് പുറപ്പെടുന്ന വമ്പിച്ച പ്രകടനം നന്തിയിൽ എത്തുന്നതോടെ സമാപന സമ്മേളന പരിപാടികൾക്ക് തുടക്കമാവും.